പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി മെട്രോമാന്‍ ഇ.ശ്രീധരന് വിജയാശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍. ഓരോ ഭാരതീയനും അഭിമാനിക്കാവുന്ന വ്യക്തിത്വമാണ് ഇ ശ്രീധരന്‍ . വികസനത്തിന്റെ പുതിയ പാതകളിലൂടെ നാടിനെ നയിക്കാന്‍ അദ്ദേഹത്തിന്റെ സേവനങ്ങള്‍ ഇനിയും നമുക്ക് ആവശ്യമുണ്ടെന്ന് വീഡിയോ സന്ദേശത്തില്‍ മോഹന്‍ ലാല്‍ പറഞ്ഞു.
' കൊടുങ്കാറ്റില്‍ തകര്‍ന്ന പാമ്ബന്‍ പാലം 46 ദിവസങ്ങള്‍ കൊണ്ട് പുനര്‍നിര്‍മ്മിച്ച ഇച്ഛാശക്തിയുടെ ഉടമ. അസാധ്യമെന്ന് ലോകം കരുതിയ കൊങ്കണ്‍ റെയില്‍വേ കരിങ്കല്‍ തുരങ്കങ്ങളിലൂടെ യാഥാര്‍ഥ്യമാക്കിയ ധീക്ഷണശാലി.
ഡല്‍ഹിയും കൊച്ചിയുമടക്കമുള്ള ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ മെട്രോ റെയില്‍ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയ രാഷ്ട്ര ശില്‍പി.വികസനത്തിന്റെ പുതിയ പാതകളിലൂടെ നാടിനെ നയിക്കാന്‍ അദ്ദേഹത്തിന്റെ സേവനം ഇനിയും ആവശ്യമുണ്ട്, ശ്രീധരന്‍ സാറിന് വിജയാശംസകള്‍'' മോഹന്‍ലാല്‍ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.
ഏല്‍പ്പിച്ച ജോലി സമയത്തിനു മുന്‍പേ പൂര്‍ത്തിയാക്കി ബാക്കി വന്ന തുക സര്‍ക്കാരിനെ ഏല്‍പ്പിക്കുന്ന കറകളഞ്ഞ വ്യക്തിത്വം. ഭാരതം പത്മവിഭൂഷണ്‍ നല്‍കി ആദരിച്ച നമ്മുടെ സ്വന്തം മെട്രോമാന്‍ എന്നാണ് മോഹന്‍ലാല്‍ ഇ ശ്രീധരനെ വിശേഷിപ്പിക്കുന്നത്.
No comments:
Post a comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു