ഗതാഗതം നിരോധിച്ചു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 24 April 2021

ഗതാഗതം നിരോധിച്ചു

കണ്ണൂർ: എരഞ്ഞോളിപ്പാലം-കുഴിപ്പങ്ങാട് റെയിൽവേ സ്റ്റേഷൻ റോഡിൽ റെയിൽവേ മേൽപ്പാലം മുതൽ ലോട്ടസ് മുക്കുവരെ നവീകരണപ്രവൃത്തി നടക്കുന്നതിനാൽ 26 മുതൽ മേയ് 31 വരെ ഇതുവഴിയുള്ള വാഹന ഗതാഗതം പൂർണമായി നിരോധിച്ചതായി പൊതുമരാമത്ത് നിരത്ത്‌ വിഭാഗം അസി. എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. ഇതുവഴി കടന്നുപോകുന്ന വാഹനങ്ങൾ സമീപത്തുള്ള മറ്റ് റോഡ് വഴി കടന്നുപോകണം. ഈ റോഡിലൂടെ റെയിൽവേ സ്റ്റേഷന്റെ രണ്ടാം പ്ലാറ്റ്ഫോമിലേക്ക് പോകേണ്ട വാഹനങ്ങൾ ഗുഡ്‌ഷെഡ് റോഡ് വഴി ഒന്നാം പ്ലാറ്റ്ഫോമിലേക്കും പോകേണ്ടതാണ്. തലശ്ശേരി-ചൊക്ലി-പെരിങ്ങത്തൂർ റോഡ് നവീകരണപ്രവൃത്തി നടക്കുന്നതിനാൽ ഇതുവഴിയുള്ള വാഹനഗതാഗതം 23 മുതൽ ഭാഗികമായി തടസ്സപ്പെടുമെന്ന് പൊതുമരാമത്ത് നിരത്തുകൾ വിഭാഗം അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog