കെഎസ്ആർടിസി ശനി, ഞായർ ദിവസങ്ങളിൽ 60 ശതമാനം സർവീസ്‌ നടത്തും - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 24 April 2021

കെഎസ്ആർടിസി ശനി, ഞായർ ദിവസങ്ങളിൽ 60 ശതമാനം സർവീസ്‌ നടത്തും

തിരുവനന്തപുരം  ശനി, ഞായർ ദിവസങ്ങളിൽ 60 ശതമാനം സർവീസ്‌ മാത്രമാണ്‌ നടത്തുകയെന്ന്‌ കെഎസ്‌ആർടിസി സിഎംഡി അറിയിച്ചു. കോവിഡ് രണ്ടാംഘട്ട വ്യാപനത്തിന് മുമ്പ്‌ ഞായറാഴ്ചകളിൽ  ഏകദേശം 2300 ബസാണ് സർവീസ് നടത്തിയിരുന്നത്. ദീർഘദൂര–-ഓർഡിനറി സർവീസുകളിലായി ഇതിന്റെ 60 ശതമാനമാണ്‌ ഓപ്പറേറ്റ് ചെയ്യുക.

ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക്  പരീക്ഷാ സെന്ററുകളിലെത്താനും, എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ, ആശുപത്രികൾ എന്നിവിടങ്ങളിലെത്തുന്ന യാത്രക്കാർക്കുമുള്ള സർവീസുകൾ ഉറപ്പാക്കും. ശനിയാഴ്‌ച കെഎസ്ആർടിസിയിലെ മുഴുവൻ ജീവനക്കാർക്കും അവധി ആയിരിക്കും. ഈ ദിവസം ജോലിചെയ്യുന്ന ഡ്രൈവർ, കണ്ടക്ടർ, മെക്കാനിക്കൽ വിഭാ​ഗങ്ങളിലെ ജീവനക്കാർക്ക് കോമ്പൻസേറ്ററി അവധി അനുവദിക്കുമെന്നും സിഎംഡി അറിയിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog