ചെറിയൂരിൽ കോൺഗ്രസ് പ്രവർത്തകരാണ് സംഘർഷമുണ്ടാക്കിയത്. അവർ റിട്ടേണിംഗ് ഓഫീസറെയും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. തളിപ്പറമ്പിൽ വർഗ്ഗീയ ധ്രുവീകരണം നടത്താനാണ് യുഡിഎഫ് ശ്രമിച്ചത്. സാമുദായിക സംഘർഷം ഉണ്ടാക്കാനാണ് ബോധപൂർവ്വം ശ്രമിച്ചത്. അയ്യങ്കോലിൽ ഉണ്ടായ സംഘർഷവും ആസൂത്രിതമാണ്. പ്രശ്നമില്ലാത്തിടത്തും പ്രശ്നമുണ്ടാക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കണ്ണൂർ: തളിപ്പറമ്പിലെ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് കെ സുധാകരനെതിരെ ആഞ്ഞടിച്ച് സിപിഎം നേതാവും ഇടത് സ്ഥാനാർത്ഥിയുമായ എംവി ഗോവിന്ദൻ മാസ്റ്റർ. സമാധാനപരമായാണ് തളിപറമ്പിൽ വോട്ടെടുപ്പ് നടക്കുന്നത്. കെ സുധാകരൻ ഉൾപ്പടെയുള്ളവർ ബോധപൂർവ്വം പ്രശ്നം ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
No comments:
Post a comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു