മാ​ലൂ​രി​ല്‍ വീ​ട്ടി​ന​ക​ത്ത് സ്ത്രീ ​മ​രി​ച്ച നി​ല​യി​ല്‍
കണ്ണൂരാൻ വാർത്ത
മ​ട്ട​ന്നൂ​ര്‍: മാ​ലൂ​രി​ലെ ക​പ്പ​റ്റ​പ്പൊ​യി​ല്‍​വ​യോ​ധി​ക​യെ വീ​ടി​നു​ള്ളി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കോ​റോ​ത്ത് ല​ക്ഷം വീ​ട്ടി​ലെ ന​ന്ദി​നി (75) യാ​ണ് മ​രി​ച്ച​ത്. ത​ല​യ​്ക്കും ശ​രീ​ര​ത്തി​ലും പ​രി​ക്കേ​റ്റ പാ​ടു​ക​ളു​ണ്ട്. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ്കി​ട​പ്പു​മു​റി​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ കാ​ണു​ന്ന​ത്. വീ​ട്ടി​ല്‍ ന​ന്ദി​നി​യു​ടെ മ​ക​ള്‍ ഷെ​ര്‍​ളി​യും ഭ​ര്‍​ത്താ​വ് ഭാ​സ്ക​ര​നു​മാ​ണ് താ​മ​സം. സം​ഭ​വമ​റി​ഞ്ഞു പേ​രാ​വൂ​ര്‍ സി​ഐ​യും മാ​ലൂ​ര്‍ പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി. വീ​ട്ടു​കാ​രെ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്. പോ​ലീ​സ് വീ​ട് പൂ​ട്ടി സീ​ല്‍ ചെ​യ്തി​രി​ക്കു​ക​യാ​ണ്.സ്ഥ​ല​ത്ത് പോ​ലീ​സ് കാ​വ​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​ന്ന് ഇ​ന്‍​ക്വ​സ്റ്റി​നു ശേ​ഷം മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​ന​യ​ക്കും. മ​ര​ണ​ത്തി​ല്‍ സം​ശ​യ​മു​ള്ള​തി​നാ​ല്‍ ഫോ​റ​ന്‍​സി​ക് വി​ഭാ​ഗം ഉ​ള്‍​പ്പെ​ടെ വീ​ട്ടി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത