പേര് കൊടുക്കാതിരിക്കാനും മുഖം മറയ്ക്കാനും ഞാനൊരു കൊലക്കേസ് പ്രതിയൊന്നുമല്ല : വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 1 April 2021

പേര് കൊടുക്കാതിരിക്കാനും മുഖം മറയ്ക്കാനും ഞാനൊരു കൊലക്കേസ് പ്രതിയൊന്നുമല്ല : വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ

കണ്ണൂര്‍ : പേരു കൊടുക്കാതിരിക്കാനും മുഖം കാണിക്കാതിരിക്കാന്‍ മറക്കാന്‍ ഞാനൊരു കൊലക്കേസ്​ പ്രതിയൊന്നുമല്ല മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മ്മടം മണ്ഡലത്തില്‍ നീതി നിഷേധിക്കപ്പെട്ടതില്‍ പ്രതിഷേധിച്ച്‌ കുഞ്ഞുടുപ്പ് ചിഹ്നമാക്കി തെരഞ്ഞെടുപ്പ് പോരിനിറങ്ങിയ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ഭാഗ്യവതി പറഞ്ഞു.

ധര്‍മ്മടം മണ്ഡലത്തിലെമ്ബാടും മുഖ്യമന്ത്രി പിണറായി വിജയന്‍്റെ പടുകൂറ്റന്‍ കട്ട3ട്ടുകളും ബോര്‍ഡുകളും പോസ്റ്ററുകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.രഘുനാഥിന്‍്റെയും എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സി.കെ.പത്മനാഭന്‍്റെയും പ്രചാരണങ്ങള്‍ പല കോണുകളിലുമുണ്ടെങ്കിലും പണക്കൊഴുപ്പിന്‍്റെ പിന്നാലെ പോകാതെ ഒറ്റയാള്‍ പോരാട്ടം നടത്തുകയാണ്

വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ഭാഗ്യവതിയും വിരലിലെണ്ണാവുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരും താന്‍ വോട്ടു ചോദിക്കുമ്ബോള്‍ ധര്‍മ്മടം മണ്ഡലത്തിലെ
സ്​ത്രീകള്‍ ഉള്‍പ്പെടെ എല്ലാവരും നല്ല പിന്തുണയാണ്​ നല്‍കുന്നത് കാരണം, ഞങ്ങള്‍ ആരെയും ദ്രോഹിക്കാന്‍ അല്ലല്ലോ വന്നിരിക്കുന്നതെന്ന് അവര്‍ക്കറിയാമെന്ന് ഭാഗ്യവതി പറഞ്ഞുഎന്‍്റെ മക്കള്‍ക്ക്​​ നീതി കിട്ടിയിട്ടില്ല എന്നത്​ ജനങ്ങളോട്​ തുറന്നു പറയുക മാത്രമാണ്​ ചെയ്യുന്നത്​. ഞങ്ങളുടെ നൊമ്ബരം ആളുകള്‍ തിരിച്ചറിയുന്നുണ്ട്​. ധര്‍മ്മടത്ത് മത്സരിക്കുന്നതില്‍ ഒരു ആശങ്കയുമില്ല.
കണ്ണൂരിലെ ധര്‍മ്മടം മാത്രമല്ല മാത്രമല്ല, വാളയാറിനപ്പുറം എല്ലായിടവും എനിക്ക്​ പരിചയമില്ലാത്തവരാണ്​. ഏതു സ്​ഥലം ആണെങ്കിലും നമ്മളെ പോലെ മനസാക്ഷിയുള്ള ആളുകള്‍ ആണല്ലോ. അങ്ങനെയുള്ള വിശ്വാസത്തിലാണ്​ വന്നിരിക്കുന്നത്​.

കണ്ണൂര്‍ രാഷ്​ട്രീയം പ്രത്യേകമാണ്​ എന്ന്​ ഒരു പാട്​ ആളുകള്‍ പറഞ്ഞു. അക്രമരാഷ്​ട്രീയത്തെക്കുറിച്ചൊക്കെ ഇവിടെ വന്നിട്ടാണ്​ ഞാന്‍ അറിയുന്നത്​. അത്​ കേട്ടിട്ട്​ ഞാന്‍ പേടിക്കേണ്ട കാര്യമല്ല. എന്‍്റെ മക്കള്‍ക്ക്​ നീതി ചോദിച്ചിട്ടാണ്​ ഞാന്‍ വന്നിരിക്കുന്നത്​. ആ​രെയെങ്കിലും വെട്ടിക്കൊന്നിട്ട്​ അത്​ രാഷ്​ട്രീയമാക്കി മാറ്റാനല്ലല്ലോ. സര്‍ക്കാര്‍ എന്തിനാണ് എന്‍്റെ മക്കള്‍ക്ക് നീതി നിഷേധിച്ചതെന്ന് അറിയില്ല.സ്ത്രീകളെ സംരക്ഷിക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ ഇടതു സര്‍ക്കാരിനെ തുടക്കം മുതലെ വിശ്വസിച്ചിരുന്ന ആളാണ്​ ഞാന്‍.

സി.പി.എമ്മിന്​ വോട്ടു ചെയ്​തുകൊണ്ടിരുന്ന ആളാണ്​. അച്യുതാന്ദന്‍ വീട്ടില്‍ വന്നു പറഞ്ഞു. പിണറായിയെ ​ചെന്ന്​ കണ്ടു പറഞ്ഞു. എന്നിട്ടും എന്തുകൊണ്ട്​ നീതി കിട്ടുന്നില്ല എന്ന്​ മനസ്സിലാകുന്നില്ലെന്നും അവര്‍ പറഞ്ഞു.മുഖ്യമന്ത്രിയുടെ കാലുപിടിച്ചതാണ്​ ഞാന്‍. അന്ന്​ എനിക്ക്​ മൂന്ന്​ ഉറപ്പ്​ കിട്ടിയിരുന്നു. മുഴുവന്‍ പ്രതികളെയും അറസ്​റ്റ്​ ചെയ്യും. കേസ്​ അട്ടിമറിച്ച ഉദ്യോഗസ്​ഥര്‍ക്കെതിരെ നടപടി സ്വീകരിക്കും.

ഏത്​ ഏജന്‍സി അന്വേഷിക്കണമെന്ന്​ കുടുംബം ആവശ്യപ്പെട്ടാലും അതിനൊപ്പം നില്‍ക്കും. മൂന്നും നടപ്പായിട്ടില്ല. ഉദ്യോഗസ്​ഥര്‍ക്കെതിരെ നടപടിയെടുത്തില്ല. അവര്‍ ഡബിള്‍ പ്രമോഷനോടെ ഇപ്പോഴും സര്‍വീസില്‍ ഇരിക്കുക​യാണ്​. അത്​ ജനങ്ങളോട്​ പറയണം. മുഖ്യമന്ത്രിയോട്​ നേരിട്ട്​ ചോദിക്കാന്‍ കിട്ടിയ അവസരമാണിത്​. ആരെയും തോല്‍പിക്കാനോ വെട്ടിപ്പിടിക്കാനോ യല്ല ഞാന്‍ ധര്‍മ്മടത്തേക്ക് വന്നിരിക്കുന്നതെന്നും വാള മാര്‍ പെണ്‍കുട്ടികളുടെ അമ്മ മനസ് തുറന്നു പറഞ്ഞു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog