കൂട്ടുപുഴ പാലം നിര്‍മാണം തടസപ്പെട്ടപ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാറിലെ എത്ര മന്ത്രിമാരും ജനപ്രതിധികളും പ്രശ്നപരിഹാരത്തിന് ചെയ്ത് കാര്യങ്ങള്‍ എന്താണെന്ന് ജനങ്ങളോട് വിശദീകരിക്കണം.
പ്രശ്ന പരിഹാരത്തിന് മണ്ഡലത്തിലെ ജനപ്രതിനിധിയെന്ന നിലയില്‍ കര്‍ണാടക മുഖ്യമന്ത്രിമാരുമായും ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥരുമായും നടത്തിയ ഇടപെടലുകളും സണ്ണി ജോസഫ് വ്യക്തമാക്കി. കെ.കെ. ശൈലജ എംഎല്‍എ ആയിരിക്കുമ്ബോള്‍ മണ്ഡലത്തില്‍ അനുവദിച്ച കെഎസ്ആര്‍ടിസി ഡിപ്പോ യാഥാര്‍ത്ഥ്യമാക്കുന്നതിന് എല്‍ഡിഎഫ് സര്‍ക്കാര്‍ എന്താണ് ചെയ്തതെന്ന് ജനങ്ങളോട് വിശദീകരിക്കണം. ഡിപ്പോ യാഥാര്‍ത്ഥ്യമാക്കുന്നതിന് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപാടെ എല്‍ഡിഎഫിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനേയും ഇരിട്ടി നഗരസഭാ ചെയര്‍മാനേയും ചെയര്‍മാനും കണ്‍വീനറുമാക്കി ഉണ്ടാക്കിയ കമ്മിറ്റി എത്ര തവണ യോഗം ചേര്‍ന്നുവെന്നും പറയണം. ഇല്ലാത പദ്ധതികള്‍ പ്രഖ്യാപിച്ച് വോട്ടു തട്ടുന്ന ശീലം തനിക്കില്ലെന്നും നടപ്പാക്കാന്‍ കഴിയുന്ന പദ്ധതികള്‍ മാത്രമെ പ്രഖ്യാപിക്കാറുള്ളുവെന്നും സണ്ണി ജോസഫ് പറഞ്ഞു. യുഡിഎഫ് നേതാക്കളായ ചന്ദ്രന് തില്ലങ്കേരി, ഇബ്രാഹിം മുണ്ടേരി, തോമസ് വര്‍ഗീസ്, പടിയൂര്‍ ദാമോദരന്‍, കെ.പി ഷാജി, പി.എ നസീര്‍, പി.കുട്ട്യപ്പമാസ്റ്റര്, സി.കെ ശശി, പി.എ നസീര്‍ എന്നിവര്‍ പങ്കെടുത്തു.
No comments:
Post a comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു