മ​ട്ട​ന്നൂ​രി​ല്‍ പോ​ളിം​ഗ് സാ​മ​ഗ്രി​കളുടെ വി​ത​ര​ണം വൈ​കി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മ​ട്ട​ന്നൂ​ര്‍: മ​ട്ട​ന്നൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണം വൈ​കി​യ​തി​നെ തു​ട​ര്‍​ന്ന് വി​ത​ര​ണ കേ​ന്ദ്ര​ത്തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വ​ന്‍ തി​ര​ക്ക്. മ​ട്ട​ന്നൂ​ര്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ഇന്നലെ ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ടോ​ടെ മാ​ത്ര​മാ​ണ് പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണം തു​ട​ങ്ങാ​നാ​യ​ത്.
രാ​വി​ലെ ഏ​ഴു മു​ത​ല്‍ ത​ന്നെ ഇ​വ ഏ​റ്റു​വാ​ങ്ങു​ന്ന​തി​നാ​യി നി​ര​വ​ധി ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ത്തി​യി​രു​ന്നു. സ്‌​കൂ​ള്‍ പ​രി​സ​ര​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ത​ടി​ച്ചു​കൂ​ടി​യ​തോ​ടെ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളെ​ല്ലാം താ​ളം തെ​റ്റി.
മു​ഴു​വ​ന്‍ സാ​മ​ഗ്രി​ക​ളും എ​ത്താ​ന്‍ വൈ​കി​യ​താ​ണ് വി​ത​ര​ണം വൈ​കാ​ന്‍ കാ​ര​ണ​മെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞ​ത്.ഉ​ദ്യോ​ഗ​സ്ഥ​രെ​യും സാ​ധ​ന​ങ്ങ​ളും കൊ​ണ്ടു​പോ​കാ​നാ​യി നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളും സ്‌​കൂ​ള്‍ പ​രി​സ​ര​ത്ത് എ​ത്തി​യി​രു​ന്നു. വി​ത​ര​ണം വൈ​കി​യ​തോ​ടെ സ്‌​കൂ​ള്‍ പ​രി​സ​ര​ത്ത് ഗ​താ​ഗ​ത​ക്കു​രു​ക്കും രൂ​ക്ഷ​മാ​യി.
മ​ണി​ക്കൂ​റോ​ളം പൊ​രി​വെ​യി​ല​ത്ത് നി​ന്നാ​ണ് ഉ​ദ്യോ​സ്ഥ​ര്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു വോ​ട്ടിം​ഗ് സാ​മ​ഗ്രി​ക​ള്‍ വാ​ങ്ങാ​നാ​യ​ത്. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പി​പി​ഇ കി​റ്റ് ഉ​ള്‍​പ്പ​ടെ​യു​ള്ള​വ പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് വി​ത​ര​ണം ചെ​യ്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha