മ​ദ്യ​വു​മാ​യി പാ​ല്‍​ച്ചു​രം സ്വ​ദേ​ശി പി​ടി​യി​ല്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പേ​രാ​വൂ​ര്‍: ഡ്രൈ​ഡേ ദി​ന​ത്തി​ല്‍ 45 കു​പ്പി (22.500 ലി​റ്റ​ര്‍) ഇ​ന്ത്യ​ന്‍ നി​ര്‍​മി​ത വി​ദേ​ശ മ​ദ്യ​വു​മാ​യി പാ​ല്‍​ച്ചു​രം സ്വ​ദേ​ശി​യെ പേ​രാ​വൂ​ര്‍ എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. പാ​ല്‍​ച്ചു​ര​ത്തെ പി.​കെ. വി​നോ​യ് (45) ആ​ണ് മ​ദ്യ ശേ​ഖ​ര​വു​മാ​യി അ​റ​സ്റ്റി​ലാ​കു​ന്ന​ത്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് സ്പെ​ഷ​ല്‍ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി പാ​ല്‍​ച്ചു​രം പു​തി​യ​ങ്ങാ​ടി അ​ങ്ക​ണ​വാ​ടി​ക്കു സ​മീ​പം ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് ഒ​ളി​പ്പി​ച്ചു വ​ച്ച നി​ല​യി​ല്‍ മ​ദ്യ ശേ​ഖ​രം പി​ടി​കൂ​ടി​യ​ത്.
എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റു​ടെ ഉ​ത്ത​ര മേ​ഖ​ലാ സ്ക്വാ​ഡ് അം​ഗം പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ എം.​പി.സ​ജീ​വ​നു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ര്‍​ന്നാ​യി​രു​ന്നു റെ​യ്ഡ്. ഇ​ക്ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ല്‍ ഓ​മ്നി വാ​നി​ല്‍ 45 ലി​റ്റ​ര്‍ മ​ദ്യം ക​ട​ത്തു​ന്ന​തി​നി​ടെ വി​നോ​യി​യെ ഒ​രു സ​ഹാ​യി​ക്കൊ​പ്പം പേ​രാ​വൂ​ര്‍ എ​ക്സൈ​സ് പി​ടി​കൂ​ടി​യി​രു​ന്നു. പി​ന്നീ​ടും ഇ​യാ​ള്‍ എ​ക്സൈ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. പ്ര​തി​യെ കൂ​ത്തു​പ​റ​മ്ബ് മ​ജി​സ്ട്രേ​റ്റ് മു​മ്ബാ​കെ ഹാ​ജ​രാ​ക്കി
എ​ക്സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ എം.​പി. സ​ജീ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന റെ​യ്ഡി​ല്‍ പ്രി​വ​ന്‍റീ​വ് ഓ​ഫി​സ​ര്‍ ഇ.​സി. ദി​നേ​ശ​ന്‍, സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫീ​സ​ര്‍ സി.​എം. ജ​യിം​സ് എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha