ബ​സു​ക​ള്‍ തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്ക്, യാ​ത്രക്കാര്‍ ദുരിതത്തില്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ത​ളി​പ്പ​റ​മ്ബ്: യാ​ത്രാ​ബ​സു​ക​ളെ​ല്ലാം തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്ക് പോ​യ​തോ​ടെ ക​ഷ്ട​ത്തി​ലാ​യ​ത് പൊ​തു​ജ​നം. ക​ണ്ണൂ​ര്‍-​പ​യ്യ​ന്നൂ​ര്‍ റൂ​ട്ടി​ലോ​ടു​ന്ന സ്വ​കാ​ര്യ ബ​സു​ക​ളും കെ​എ​സ്‌ആ​ര്‍​ടി​സി ബ​സു​ക​ളും തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്ക് പോ​യ​തോ​ടെ​യാ​ണു ജ​ന​ങ്ങ​ള്‍ വ​ല​ഞ്ഞ​ത്.
ഇ​ന്ന​ലെ രാ​വി​ലെ ത​ളി​പ്പ​റ​മ്ബ് ബ​സ് സ്റ്റാ​ന്‍​ഡി​ലെ​ത്തി​യ യാ​ത്ര​ക്കാ​ര്‍​ക്ക് ഒ​രൊ​റ്റ ബ​സ് പോ​ലും ല​ഭി​ച്ചി​ല്ല. ചി​ല ബ​സു​ക​ളാ​ക​ട്ടെ ട്രാ​ഫി​ക് ബ്ലോ​ക്ക് ഭ​യ​ന്ന് ടൗ​ണി​ല്‍ ക​യ​റാ​തെ പോ​വു​ക​യും ചെ​യ്തു.

ബിഎല്‍ഒ പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങി​യെ​ന്ന്

ഇ​രി​ട്ടി: പേ​രാ​വൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ലം 56 ാം ബൂ​ത്ത് ലെ​വ​ല്‍ ഓ​ഫീ​സ​ര്‍ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥിക്കു ​വേ​ണ്ടി പ്ര​ചാ​ര​ണ റാ​ലി​യി​ല്‍ പ​ങ്കെ​ടു​ത്ത​താ​യി പ​രാ​തി.ഇ​രി​ട്ടി ന​ഗ​ര​സ​ഭ മു​ന്‍ വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണും അ​ങ്ക​ണ​വാ​ടി വര്‍ക്കറുമായ പി. ​സ​ര​സ്വ​തി​യ്ക്കെ​തി​രേയാ​ണ് പ​രാ​തി. സ​ര​സ്വ​തി എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ല്‍ പ​ങ്കെ​ടു​ത്ത​താ​യി കാ​ണി​ച്ച്‌ യു​ഡി​എ​ഫ് പേ​രാ​വൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ലം ക​ണ്‍​വീ​ന​ര്‍ ച​ന്ദ്ര​ന്‍ തി​ല്ല​ങ്കേ​രി​യാ​ണ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യ​ത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha