മുഖ്യമന്ത്രി പിണറായി ആര്‍സി അമല സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തും - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 6 April 2021

മുഖ്യമന്ത്രി പിണറായി ആര്‍സി അമല സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തും

കണ്ണൂര്‍: 15ാം നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ധര്‍മടം മണ്ഡലത്തിലെ ആര്‍സി അമല സ്‌കൂള്‍ ബൂത്തില്‍ രാവിലെ എട്ടിനു വോട്ടുചെയ്യും. സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ കോടിയേരി ജൂനിയര്‍ ബേസിക് സ്‌കൂള്‍ ബൂത്തില്‍ രാവിലെ ഒമ്ബതിന് വോട്ടു ചെയ്യും. ആരോഗ്യമന്ത്രി കെ കെ ശൈലജ പഴശ്ശി വെസ്റ്റ് യുപി സ്‌കൂളിലും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രാവിലെ 9നു ജൂനിയര്‍ ബേസിക് സ്‌കൂളിലും എം വി ഗോവിന്ദന്‍ 7.30നു മൊറാഴ സെന്‍ട്രല്‍ യു പി സ്‌കൂളിലും ഇ പി ജയരാജന്‍ അരോളി ജിഎച്ച്‌എസ്‌എസിവും എം വി ജയരാജന്‍ എ കെ ജി സ്മാരക ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലും വോട്ട് ചെയ്യും.

കെ സുധാകരന്‍ എംപി ബൂത്ത് നമ്ബര്‍ 132 കിഴുന്ന സൗത്ത് യുപി സ്‌കൂളില്‍ രാവിലെ 9.30നു വോട്ട് ചെയ്യും. യുഡിഎഫ് കണ്ണൂര്‍ മണ്ഡലം സ്ഥാനാര്‍ഥി സതീശന്‍ പാച്ചേനി ബൂത്ത് നമ്ബര്‍ 86 ഗവ.മുന്‍സിപ്പല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ 10നു വോട്ട് ചെയ്യും. മേയര്‍ അഡ്വ. ടിഒ മോഹനന്‍ കണ്ണൂക്കര ഗവ: എല്‍ പി സ്‌കൂളിലും വി കെ അബ്ദുല്‍ ഖാദര്‍ മൗലവി മുഴത്തടം ഗവണ്‍മെന്റ് യുപി സ്‌കൂളിലും വോട്ട് ചെയ്യും.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog