പോളിംഗ് സാമഗ്രികളുടെ വിതരണം നാളെ രാവിലെ 8 മുതല്‍ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 4 April 2021

പോളിംഗ് സാമഗ്രികളുടെ വിതരണം നാളെ രാവിലെ 8 മുതല്‍

കണ്ണൂര്‍:നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളും മറ്റു പോളിംഗ്  സാമഗ്രികളും തിങ്കളാഴ്ച രാവിലെ എട്ട് മണി മുതല്‍  വിതരണം ചെയ്യും. ജില്ലയിലെ 11 നിയോജകമണ്ഡലങ്ങളിലും പ്രത്യേകം സജ്ജീകരിച്ച വിതരണ കേന്ദ്രങ്ങളില്‍ നിന്നാണ് പോളിംഗ്  സാമഗ്രികള്‍ വിതരണം ചെയ്യുക.പയ്യന്നൂര്‍ - എ കെ എസ് ജി വി എച്ച് എസ് എസ്, പയ്യന്നൂര്‍. കല്യാശേരി - മാടായി ഗവ ഐടിഐ മാടായി. തളിപ്പറമ്പ്-സര്‍സയ്ദ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ തളിപ്പറമ്പ്. ഇരിക്കൂര്‍ -ടാഗോര്‍ വിദ്യാനികേതന്‍, തളിപ്പറമ്പ്. അഴീക്കോട് - കൃഷ്ണമേനോന്‍ വനിത കോളേജ്, പളളിക്കുന്ന്. ധര്‍മടം - എസ് എന്‍ ട്രസ്റ്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, തോട്ടട. തലശ്ശേരി- ബ്രണ്ണന്‍ കോളേജ്, തലശ്ശേരി.കൂത്തുപറമ്പ്- നിര്‍മലഗിരി കോളേജ്, കൂത്തുപറമ്പ്. മട്ടന്നൂര്‍ - ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, മട്ടന്നൂര്‍. പേരാവൂര്‍ - സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ഇരിട്ടി. കണ്ണൂര്‍ - മുനിസിപ്പല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, കണ്ണൂര്‍ എന്നിങ്ങനെയാണ് ജില്ലയിലെ മണ്ഡലം തല വിതരണ കേന്ദ്രങ്ങള്‍.ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെയും, പോളിങ് സാധന സാമഗ്രികളുടെയും വിതരണ ചുമതല അതാത് മണ്ഡലത്തിലെ റിട്ടേണിങ് ഓഫീസര്‍മാര്‍ക്കാണ്. ഓരോ വിതരണ കേന്ദ്രത്തിലും 10-12 പോളിംഗ് സ്റ്റേഷനുകള്‍ക്ക് ഒന്ന് എന്ന തോതിലാണ് കൗണ്ടറുകള്‍ ഏര്‍പ്പെടുത്തുക.  കേന്ദ്രങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്ക് കുടിവെള്ളം, ഭക്ഷണം, പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള സൗകര്യങ്ങള്‍ എന്നിവ ഉറപ്പുവരുത്തിയിട്ടുണ്ട്. പോള്‍ മാനേജര്‍, എ എസ് ഡി മോണിറ്റര്‍ തുടങ്ങിയ ആപ്ലിക്കേഷനുകള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനും, സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും പ്രത്യേക കൗണ്ടറും വിതരണ കേന്ദ്രങ്ങളില്‍ ഒരുക്കിയിട്ടുണ്ട്. 11 മണ്ഡലങ്ങളിലെയും പോളിംഗ് ഉദ്യോഗസ്ഥരെ അതാത് പോളിംഗ് സ്റ്റേഷനുകളില്‍ എത്തിക്കുന്നതിനായി 1081 വാഹനങ്ങളാണ് സജ്ജീകരിച്ചിട്ടുണ്ട്. കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ പാലിച്ച് പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്യുന്നതിനുള്ള സംവിധാനങ്ങളാണ് വിതരണ കേന്ദ്രങ്ങളില്‍ ഒരുക്കിയിട്ടുള്ളത്.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog