കരുനാഗപ്പള്ളി‍യില്‍ ബിജെപി-എസ്ഡിപി ഐ സംഘര്‍ഷം; ബിജെപി പഞ്ചായത്തംഗത്തിന് തലയ്ക്കടിയേറ്റു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 4 April 2021

കരുനാഗപ്പള്ളി‍യില്‍ ബിജെപി-എസ്ഡിപി ഐ സംഘര്‍ഷം; ബിജെപി പഞ്ചായത്തംഗത്തിന് തലയ്ക്കടിയേറ്റു

കൊല്ലം: കരുനാഗപ്പള്ളിയില്‍ ബിജെപി-എസ്ഡിപിഐ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു.

കുലശേഖരപുരം പഞ്ചായത്ത് അംഗമായ ബിജെപി പ്രവര്‍ത്തകന്‍ അജീഷിന് ഏറ്റുമുട്ടലില്‍ തലയ്ക്കടിയേറ്റു. ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണ്.

തുടര്‍ന്ന് കുറ്റക്കാരായ എസ്ഡിപി ഐ പ്രവര്‍ത്തകരെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി അംഗങ്ങള്‍ റോഡ് ഉപരോധിച്ചു. ഇതേ തുടര്‍ന്ന് മണിക്കൂറുകളോളം ദേശീയ പാതയില്‍ ട്രാഫിക് സ്തംഭിച്ചു.

ഒടുവില്‍ കുറ്റക്കാരെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് ഉറപ്പ് നല്‍കിയതിനെതുടര്‍ന്ന് ബിജെപി ദേശീയ പാത ഉപരോധം പിന്‍വലിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog