വോട്ടെടുപ്പുന് വന്‍ സുരക്ഷ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 4 April 2021

വോട്ടെടുപ്പുന് വന്‍ സുരക്ഷ

ഇരിട്ടി:നിയമസഭ തിരഞ്ഞെടുപ്പ് ചൊവ്വാഴ്ച്ച നടക്കാനിരിക്കെ വന്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി പൊലീസ്.ഇരിട്ടി സബ് ഡിവിഷനില്‍ ആയിരത്തോളം പൊലീസുകാര്‍ തിരഞ്ഞെടുപ്പ് ചുമതലയില്‍ ഉണ്ടാവും. തോക്ക്, ഗ്രനേഡ്, ടിയര്‍ ഗ്യാസ് എന്നിവ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുമായി  ഗ്രൂപ്പ് പട്രോളിംങ് യൂണിറ്റുകളും  ക്രമസമാധാനപാലന മൊബൈല്‍ യൂണിറ്റുകളും ഡിവൈഎസ്പിടെയും സിഐമാരുടെയും സ്‌ട്രൈക്കിംങ് ഫോഴ്‌സുകളും  റോന്തു ചുറ്റും. തിങ്കളാഴ്ച്ച വൈകിട്ടു മുതല്‍ വോട്ടെടുപ്പ് കേന്ദ്രങ്ങള്‍ പൊലീസ് നിയന്ത്രണത്തിലാകും.
ഒരു മേശയും 2 കസേരയും മാത്രം അനുവദിച്ചിട്ടുള്ള സ്ലിപ് വിതരണ ബൂത്തുകള്‍ മാത്രമാണ് സമ്മതിക്കുക. ചിഹ്നങ്ങളോ മറ്റോ പ്രദര്‍ശിപ്പിക്കാന്‍ പാടില്ല. പഞ്ചായത്തില്‍ 200 മീറ്ററും നഗരസഭകളില്‍ 100 മീറ്ററും ദൂര പരിധി നിശ്ചയിച്ചിട്ടുണ്ട്. ഇതിനുള്ളില്‍ പോളിംങ്ങ് ജീവനക്കാരും പൊലീസും ക്യുവിലുള്ള വോട്ടര്‍മാരും അനുവദിക്കപ്പെട്ട ബൂത്ത് ഏജന്റുമാരും സ്ഥാനാര്‍ഥികളും പൊലീസും മാത്രമെ പാടുള്ളൂ. പോളിംങ് ബൂത്തിനടുത്തുള്ള വീടുകളില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ വോട്ടര്‍മാര്‍ക്ക് കേന്ദ്രീകരിക്കാന്‍ അവസരം നല്‍കിയാല്‍ ഗൃഹനാഥനെതിരെ പൊലീസ് നടപടി സ്വീകരിക്കും.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog