കേളകം പോലീസ്‌ സ്‌റ്റേഷന്‍ പരിധിയില്‍ മാത്രം ഭീഷണി നേരിടുന്ന 32 ബൂത്തുകള്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കേളകം: പേരാവൂര്‍ നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഇരിട്ടി, പേരാവൂര്‍ സബ്‌ ഡിവിഷനുകളിലായി മാവോവാദി ഭീഷണി നേരിടുന്ന ബൂത്തുകള്‍ 56. കേളകം പോലീസ്‌ സ്‌റ്റേഷന്‍ പരിധിയില്‍ മാത്രം ഭീഷണി നേരിടുന്ന 32 ബൂത്തുകള്‍ ഉണ്ട്‌. കൂടാതെ 99 പ്രശ്‌ന സാധ്യതാ ബൂത്തുകളും 62 അതീവ പ്രശ്‌ന സാധ്യതാ ബൂത്തുകളുമാണുള്ളത്‌. ഇതിനനുസരിച്ചാണ്‌ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്‌.
രണ്ട്‌ പ്ലാറ്റൂണ്‍ തണ്ടര്‍ബോള്‍ട്ട്‌, കെ.എ.പിയില്‍ നിന്നുള്ള സായുധ സേനാംഗങ്ങള്‍, രണ്ട്‌ കമ്ബനി വീതം ബി.എസ്‌എഫ്‌, കര്‍ണാടക പൊലീസ്‌, മഹാരാഷ്ര്‌ട പൊലീസ്‌ സേനാംഗങ്ങളും ലോക്കല്‍ പോലീസുമാണ്‌ സുരക്ഷയൊരുക്കാന്‍ എത്തിയിരിക്കുന്നത്‌. ഒരു ബൂത്തില്‍ എട്ട്‌ കേന്ദ്രസേനാംഗങ്ങളും ഒരു ലോക്കല്‍ പോലീസ്‌ ഓഫീസറും സുരക്ഷയൊരുക്കും.പോളിങ്‌ സ്‌റ്റേഷനുകളുടെ അഞ്ചു കിലോമീറ്റര്‍ പരിധിക്കുള്ളില്‍ കേന്ദ്രസേന റോന്തുചുറ്റും. അതീവ പ്രശ്‌ന സാധ്യത ബൂത്തുകളുടെയും മാവോവാദി ഭീഷണി ബുത്തുകളുടെയും പൂര്‍ണ നിയന്ത്രണം കേന്ദ്രസേനയ്‌ക്കും തണ്ടര്‍ബോള്‍ട്ടിനുമാണ്‌. മാവോവാദി ഭീഷണിയുള്ള ബൂത്തുകളില്‍ വൈകീട്ട്‌ ആറിന്‌ പൊളിങ്‌ അവസാനിപ്പിക്കും.
ബൂത്തിലോ ഇടവഴിയിലോ പ്രശ്‌നം ഉണ്ടാക്കിയാല്‍ അപ്പോള്‍ തന്നെ അറസ്‌റ്റ് ചെയ്‌ത് കോടതിയില്‍ ഹാജരാക്കും. കേളകം പോലീസ്‌ സ്‌റ്റേഷന്‍ പരിധിയില്‍ കൊട്ടിയൂരിലും കേളകത്തുമാണ്‌ മാവോവാദി ഭീഷണി നേരിടുന്ന പോളിങ്‌ ബൂത്തുകള്‍ കൂടുതലുള്ളത്‌. അമ്ബായത്തോട്‌ യു.പി.സ്‌കൂള്‍, മന്ദംചേരി ശ്രീനാരായണ എല്‍.പി. സ്‌കൂള്‍, പാമ്ബറപ്പാന്‍ എന്‍.എസ്‌.എസ്‌. യു.പി.സ്‌കൂള്‍, തലക്കാണി ഗവ.യു.പി.സ്‌കൂള്‍ എന്നിവ. കേളകം പഞ്ചായത്തിലെ ശാന്തിഗിരി കോളിത്തട്ട്‌ സ്‌കൂള്‍, അടയ്‌ക്കാത്തോട്‌ ഗവ. യു.പി.സ്‌കൂള്‍, അടയ്‌ക്കാത്തോട്‌ സെയ്‌ന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍, വളയംചാല്‍ സംസ്‌കാരിക നിലയവും അംഗന്‍വാടിയും, കണിച്ചാറിലെ പൂളക്കുറ്റി എന്നിവിടങ്ങളില്‍ ആന്റി നക്‌സല്‍ ഫോഴ്‌സ്, തണ്ടര്‍ബോള്‍ട്ട്‌ എന്നീ സേനകള്‍ സുരക്ഷ ഉണ്ടാകുമെന്ന്‌ കേളകം എസ്‌.എച്ച്‌.ഒ. എ.വിപിന്‍ദാസ്‌ അറിയിച്ചു.
പ്രശ്‌ന സാധ്യത ബൂത്തുകളില്‍ വെബ്‌ കാമറ നിരീക്ഷണവും വീഡിയോ നിരീക്ഷണവും ഉണ്ടാവും. നിരീക്ഷണ ക്യാമറകള്‍ സഹിതം രഹസ്യാന്വേഷണ വിഭാഗവും ഉണ്ടാവും. അക്രമം കണ്ടാല്‍ സ്‌ഥലത്തുള്ള പൊലീസുകാര്‍ക്ക്‌ മൊബൈല്‍ ഉപയോഗിച്ച്‌ ദൃശ്യം പകര്‍ത്തി മേലുദ്യോഗസ്‌ഥര്‍ക്ക്‌ കൈമാറാനും നിര്‍ദേശം ഉണ്ട്‌. ഇരിട്ടി, പേരാവൂര്‍ പോലീസ്‌ സബ്‌ഡിവിഷന്‌ കീഴില്‍ വന്‍ സുരക്ഷാ സന്നാഹമാണ്‌ ഒരുക്കിയിരിക്കുന്നത്‌. മേഖലയില്‍ 2000 ഓളം പൊലീസുകാര്‍ തെരഞ്ഞെടുപ്പ്‌ ചുമതലയില്‍ ഉണ്ടാവും. തോക്ക്‌, ഗ്രനേഡ്‌, ടിയര്‍ ഗ്യാസ്‌ എന്നിവ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുമായി 24 ഗ്രൂപ്പ്‌ പട്രോളിംങ്‌ യൂണിറ്റുകളും 20 ക്രമസമാധാനപാലന മൊബൈല്‍ യൂണിറ്റുകളും ഡി.വൈ.എസ്‌.പിമാരുടേയും സിഐമാരുടെയും സ്‌െ്രെടക്കിംങ്‌ ഫോഴ്‌സുകളും 24 മണിക്കൂറും റോന്തു ചുറ്റും. തിങ്കളാഴ്‌ച്ച വൈകീട്ടു മുതല്‍ വോട്ടെടുപ്പ്‌ കേന്ദ്രങ്ങള്‍ പൊലീസ്‌ നിയന്ത്രണത്തിലാകുമെന്ന്‌ ഡി.വൈ.എസ്‌.പിമാരായ പ്രിന്‍സ്‌ അബ്രാഹം, പി.പി.ജേക്കബ്‌ അറിയിച്ചു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha