പിണറായിയിൽ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് സിപിഎം പ്രവർത്തകൻ ; തലമുടി പാർട്ടിചിഹ്നമാക്കി മുഖ്യമന്ത്രിക്ക് മുന്നിൽ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Tuesday, 6 April 2021

പിണറായിയിൽ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് സിപിഎം പ്രവർത്തകൻ ; തലമുടി പാർട്ടിചിഹ്നമാക്കി മുഖ്യമന്ത്രിക്ക് മുന്നിൽ

കണ്ണൂർ: കണ്ണൂർ പിണറായിയിലെ പോളിംഗ് ബൂത്തിൽ പെരുമാറ്റച്ചട്ടം ലംഘിച്ച് സിപിഎം പ്രവർത്തകൻ. ചുവന്ന ജാക്കറ്റ് ധരിച്ച് കറങ്ങിനടന്ന പ്രവർത്തകൻ തലയിൽ എൽ.ഡി.എഫ് എന്ന് മുടിവെട്ടിയൊരുക്കുകയും തലയ്ക്ക് പുറകിൽ ചിഹ്നം വെട്ടിയൊരുക്കി പ്രദർശിപ്പിച്ചുമാണ് പ്രത്യക്ഷപ്പെട്ടത്. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചാണ് പാർട്ടിപ്രവർത്തകൻ ചുവന്ന വേഷമിട്ട് പ്രത്യക്ഷപ്പെട്ടത്. ചുവന്ന ജാക്കറ്റ് ധരിച്ച് കറങ്ങിനടന്ന പ്രവർത്തകൻ തലയിൽ എൽ.ഡി.എഫ് എന്ന് മുടിവെട്ടിയൊരുക്കുകയും തലയ്ക്ക് പുറകിൽ ചിഹ്നം വെട്ടിയൊരുക്കി പ്രദർശിപ്പിച്ചുമാണ് പ്രത്യക്ഷപ്പെട്ടത്.പാർട്ടി ചിഹ്നവുമായി പോളിംഗ് സ്‌റ്റേഷനിൽ  സി.പി.എം പ്രവർത്തകൻ കാണിച്ച നിയമലംഘനത്തിനെതിരെ പ്രതിപക്ഷ കക്ഷികൾ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നാണ് സൂചന. പോളിംഗ് സ്‌റ്റേഷന്റെ നൂറ് മീറ്ററിനകത്ത് ഒരു തരത്തിലുള്ള പാർട്ടി ചിഹ്നങ്ങളും അനുവദിക്കില്ലെന്ന തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ് നടന്നിരിക്കുന്നതെന്ന് പ്രതിപക്ഷ പാർട്ടി പ്രവർത്തകർ ചൂണ്ടിക്കാട്ടി.
പിണറായി വിജയൻ വോട്ട് രേഖപ്പെടുത്താനായി വീട്ടിൽ നിന്ന് നടന്നുവരുന്പോൾ മുതൽ  ഇതേ പ്രവർത്തകൻ അനുഗമിക്കുന്നതും ദൃശ്യമാദ്ധ്യമങ്ങളുടെ റിപ്പോർട്ടിലുണ്ട്. പിണറായി വിജയൻ വോട്ടിംഗിനായി പോളിംഗ് സ്റ്റേഷനിലേതക്ക് കടക്കുന്ന സമയത്ത് ഇതേ പ്രവർത്തകൻ മുന്നിലേയ്ക്ക നടന്ന് പോളിംഗ് നടക്കുന്ന സ്‌കൂൾ പരിസരത്ത് വരികയും പിണറായിയെ അഭിവാദ്യം ചെയ്യുന്നതും ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.പിണറായിയിൽ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ഒരു പ്രവർത്തകന്റെ അനവസരത്തിലെ ആവേശം സി.പി.എമ്മിനെ വെട്ടിലാക്കിയിരിക്കുകയാണ്.  മാസ്‌ക് വേണ്ട വിധം ധരിക്കാത്തതിന് പിണറായി വിജയന്റെ ഭാര്യ കമല അതേ പ്രവർത്തകനോട് മാസ്‌ക് ധരിക്കാൻ പറയുന്നത് ദൃശ്യമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. പാർട്ടി ശക്തികേന്ദ്രങ്ങളിൽ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ബാധകമല്ലെന്ന് തെളിയിച്ച് കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകർ അഴിഞ്ഞാടുകയാണെന്ന പ്രതിപക്ഷ ആരോപണമാണ് സംഭവത്തിലൂടെ തെളിയുന്നത്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ അരിവാൾ ചുറ്റിക നക്ഷത്ര ചിഹ്നം മാസ്‌ക്കിൽ രേഖപ്പെടുത്തി പോളിംഗ് ഉദ്യോഗസ്ഥ വന്നത് കേസാക്കിമാറ്റിയിരുന്നു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog