ബാ​ങ്ക് ജീ​വ​ന​ക്കാ​ര്‍ പ​ണി​മു​ട​ക്കി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ക​ണ്ണൂ​ര്‍: പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ളെ സ്വ​കാ​ര്യ​വ​ത്ക​രി​ക്കാ​നു​ള്ള നീ​ക്കം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബാ​ങ്ക് ജീ​വ​ന​ക്കാ​ര്‍ രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ത്തി‍​യ ദ്വി​ദി​ന പ​ണി​മു​ട​ക്കി​ല്‍ ജി​ല്ല​യി​ലെ ബാ​ങ്കിം​ഗ് മേ​ഖ​ല സ്തം​ഭി​ച്ചു. യു​ണൈ​റ്റ​ഡ് ഫോ​റം ഓ​ഫ് ബാ​ങ്ക് യൂ​ണി​യ​ന്‍​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​ണി​മു​ട​ക്ക്. ബാ​ങ്ക് ജീ​വ​ന​ക്കാ​ര്‍ ജി​ല്ല​യി​ല്‍ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ്ര​ക​ട​നം ന​ട​ത്തി.
ക​ണ്ണൂ​ര്‍ സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ മു​ഖ്യ ശാ​ഖ​യ്ക്ക് മു​മ്ബി​ല്‍ ന​ട​ന്ന പ്ര​തി​ഷേ​ധ ധ​ര്‍​ണ എ​ഐ​ടി​യു​സി ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സി.​പി. സ​ന്തോ​ഷ് കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.യു​എ​ഫ്ബി​യു ക​ണ്‍​വീ​ന​ര്‍ സി.​വി. പ്ര​സ​ന്ന​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ഐ​ബി​ഇ​എ ജി​ല്ലാ സെ​ക്ര​ട്ട​റി ജി.​വി. ശ​ര​ത്ച​ന്ദ്ര​ന്‍, ബി​എ​സ്‌എ​ന്‍​എ​ല്‍ എം​പ്ലോ​യീ​സ് യൂ​ണി​യ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി. ​മ​നോ​ഹ​ര​ന്‍, ബെ​ഫി ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​എ​ന്‍. രാ​ജ​ന്‍, എ​ഐ​ബി​ഒ​സി ജി​ല്ലാ സെ​ക്ര​ട്ട​റി ഷാ​ന​വാ​സ് അ​ബു​ബ​ക്ക​ര്‍, പി ​ഉ​പേ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha