ബാങ്കുകളില്‍ നിന്ന് പുതിയ ക്രെഡിറ്റ് കാര്‍ഡുകള്‍ ഇനി എളുപ്പത്തില്‍ കിട്ടില്ല - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 15 March 2021

ബാങ്കുകളില്‍ നിന്ന് പുതിയ ക്രെഡിറ്റ് കാര്‍ഡുകള്‍ ഇനി എളുപ്പത്തില്‍ കിട്ടില്ല

ദില്ലി: രാജ്യത്തെ ബാങ്കുകളില്‍ നിന്ന് ഇനി പുതിയ ക്രെഡിറ്റ് കാര്‍ഡുകള്‍ കിട്ടുക എളുപ്പമാകില്ല. നിലവിലെ മാനദണ്ഡങ്ങള്‍ അല്‍പ്പം കൂടി കര്‍ശനമാക്കിയിരിക്കുകയാണ് ബാങ്കുകള്‍. ക്രെഡിറ്റ് വായ്പകള്‍ കൂടിവരുന്നതിന്റെ
പശ്ചാത്തലത്തിലാണ് ബാങ്കുകളുടെ തീരുമാനം. മികച്ച ക്രെഡിറ്റ് സ്കോര്‍ ഉള്ളവര്‍ക്ക് മാത്രം ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍ നല്‍കിയാല്‍ മതിയെന്ന തീരുമാനത്തിലാണ് ബാങ്കുകള്‍.

ക്രെഡിറ്റ് സ്കോര്‍ പരിധി ഉയര്‍ത്തിയിട്ടുണ്ടെന്നും മാനദണ്ഡങ്ങള്‍ പാലിക്കുന്നവര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയെന്നും ബാങ്കുകള്‍ അറിയിച്ചിട്ടുള്ളതായാണ് ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍.ശരാശരി 780 ക്രെഡിറ്റ് സ്കോര്‍ ഉള്ളവര്‍ക്ക് മാത്രമേ പുതിയ ക്രെഡിറ്റ് കാര്‍ഡ് ലഭിക്കൂ.2020 മാര്‍ച്ച്‌ മുതല്‍ ഡിസംബര്‍ വരെ ക്രെഡിറ്റ് കാര്‍ഡുകളുടെ കുടിശ്ശിക 4.6 ശതമാനം വര്‍ധിച്ചിരുന്നു.

2020 മാര്‍ച്ചിനും ഓഗസ്റ്റിനും ഇടയില്‍ ക്രെഡിറ്റ് കാര്‍ഡ് കുടിശികയില്‍ 0.14 ശതമാനം വളര്‍ച്ചയാണ് ഉണ്ടായത്.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog