പുറത്തിറക്കും മുന്നേ വിവരങ്ങള്‍ ചോര്‍ന്നു, മൈക്രോമാക്‌സ് ഇന്‍ 1 വരിക ഈ വിലയില്‍.! - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 15 March 2021

പുറത്തിറക്കും മുന്നേ വിവരങ്ങള്‍ ചോര്‍ന്നു, മൈക്രോമാക്‌സ് ഇന്‍ 1 വരിക ഈ വിലയില്‍.!

മൈക്രോമാക്‌സ് ഈ മാസം പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്ന ഇന്‍ 1 എന്ന മോഡലിന്റെ വിശദാംശങ്ങള്‍ പുറത്തായി. കഴിഞ്ഞ നവംബറില്‍ ഐഎന്‍ നോട്ട് 1, ഐഎന്‍ 1 ബി എന്നിവ പുറത്തിറക്കി സ്മാര്‍ട്ട്‌ഫോണ്‍ ബിസിനസ്സിലേക്കുള്ള തിരിച്ചുവരവ് മൈക്രോമാക്‌സ് അടയാളപ്പെടുത്തിയിരുന്നു. മാര്‍ച്ച്‌ 19 നാണ് പുതിയ മോഡല്‍ ഇന്‍ 1 ആയി അവതരിപ്പിക്കാന്‍ പദ്ധതിയിട്ടിരുന്നു. എക്‌സ്ഡിഎ ഡവലപ്പര്‍മാരുടെ സീനിയര്‍ റൈറ്റര്‍ തുഷാര്‍ മേത്തയാണ് വിവരങ്ങള്‍ ചോര്‍ത്തി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ഇതു പ്രകാരം സ്മാര്‍ട്ട്‌ഫോണിന് ഹീലിയോ ജി 80 പ്രോസസറും 5000 എംഎഎച്ച്‌ ബാറ്ററി ശേഷിയുമുണ്ടാകും.

ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ വിഭാഗത്തില്‍പ്പെടുന്ന ഇന്‍ 1-ന് മീഡിയടെക് ഹീലിയോ ജി 80 സോസി പ്രോസസ്സറായിരിക്കും ഉണ്ടാവുക.5000 എംഎഎച്ച്‌ ബാറ്ററിയാണ് ഫോണ്‍ പായ്ക്ക് ചെയ്യുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി. അതിവേഗ ചാര്‍ജിംഗ് പിന്തുണ ലഭിക്കാന്‍ സാധ്യതയില്ല. 6 ജിബി റാമും 128 ജിബി ഇന്റേണല്‍ സ്‌റ്റോറേജുമായാണ് ഫോണ്‍ വരുന്നത്. കമ്ബനി 4 ജിബി റാം വേരിയന്റും പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കാം.

ക്യാമറയുടെ കാര്യത്തില്‍, വരാനിരിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ ഒരു പിന്‍ ട്രിപ്പിള്‍ ക്യാമറ സജ്ജീകരണത്തെ ഉള്‍ക്കൊള്ളുന്നു. പ്രധാന ക്യാമറയ്ക്ക് 48 എംപി ലെന്‍സും ഒരു ജോഡി 2 എംപി സെന്‍സറുകളും പിന്തുണയ്ക്കും. 8 എംപി സെല്‍ഫി ക്യാമറയും ഇതിലുണ്ടാകും. പുതിയ മോഡല്‍ മുന്‍പ് പുറത്തിറക്കിയ ഹാന്‍ഡ്‌സെറ്റുകളുടെ മിശ്രിതമാകാന്‍ കമ്ബനി ആഗ്രഹിക്കുന്നു എന്നതാണ്. മേല്‍പ്പറഞ്ഞവയെല്ലാം മികച്ച രീതിയില്‍ ഒരു ബജറ്റ് ഓഫറിലേക്ക് വിരല്‍ ചൂണ്ടുന്നു. എന്തായാലും വില 10,000 രൂപയോ അല്ലെങ്കില്‍ അതില്‍ അല്‍പ്പം കൂടുതലോ ആവാം.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog