ഇരിക്കൂറില്‍ എ ഗ്രൂപ്പ് നേതാക്കള്‍ പാര്‍ട്ടി സ്ഥാനം രാജിവെച്ചു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 15 March 2021

ഇരിക്കൂറില്‍ എ ഗ്രൂപ്പ് നേതാക്കള്‍ പാര്‍ട്ടി സ്ഥാനം രാജിവെച്ചു

ആലക്കോട്: ഇരിക്കൂര്‍ നിയോജക മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് കരുതിയിരുന്ന അഡ്വ. സോണി സെബാസ്റ്റ്യന് സീറ്റ് നിഷേധിച്ച കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ നടപടിയില്‍ പ്രതിഷേധിച്ച്‌ ഇരിക്കൂര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് എ വിഭാഗം നേതാക്കള്‍ കൂട്ടത്തോടെ പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവച്ചു. യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ പി.ടി.മാത്യു, ആലക്കോട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ദേവസ്യ പാലപ്പുറം, മണ്ഡലം പ്രസിഡന്റ് ബാബു പള്ളിപ്പുറം, കരുവന്‍ചാല്‍ മണ്ഡലം പ്രസിഡന്റ് ടോമി, യു.ഡി.എഫ് നേതാക്കളായ ബിജു ഓരത്തേല്‍, ബിജു പുളിയംതൊട്ടി തുടങ്ങി മുപ്പതോളം നേതാക്കളാണ് നേതൃത്വത്തിന് രാജിക്കത്ത് നല്‍കിയത്.

ആലക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോജി കന്നിക്കാട്ടില്‍ രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്. എ ഗ്രൂപ്പിന് ഭൂരിപക്ഷമുള്ള മലയോരമേഖലയിലെ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും നേതൃത്വവുമായി ഇടഞ്ഞതോടെ ഇരിക്കൂര്‍ നിയോജക മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി വരുന്ന അഡ്വ. സജീവ് ജോസഫിന്റെ മണ്ഡലം പര്യടനം പോലും അനിശ്ചിതത്വത്തിലാകുമെന്നുറപ്പായിരിക്കുകയാണ്. ഇരിക്കൂറിനു പുറമെ കണ്ണൂര്‍ ജില്ലയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന മണ്ഡലങ്ങളിലും എ വിഭാഗം നേതാക്കളും പ്രവര്‍ത്തകരും വിട്ടു നില്‍ക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്. നാലു പതിറ്റാണ്ടായി എ വിഭാഗത്തിന്റെ കൈവശമുള്ള സിറ്റിംഗ് സീറ്റാണ് ഇരിക്കൂര്‍. മുമ്ബ് പേരാവൂരും എ ഗ്രൂപ്പിന്റെ സീറ്റായിരുന്നെങ്കിലും പിന്നീടത് ഐ ഗ്രൂപ്പ് കൈവശപ്പെടുത്തുകയായിരുന്നു. ഇരിക്കൂര്‍ കൈവിട്ടു പോകുന്നത് എ വിഭാഗത്തിന്റെ നിയന്ത്രണം ജില്ലയില്‍ ഇല്ലാതാകുന്നതിന് തുല്യമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog