യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥികളെ കാത്ത്‌ ജില്ല - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 13 March 2021

യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥികളെ കാത്ത്‌ ജില്ല

കൊച്ചി: ഇടതു മുന്നണി സ്‌ഥാനാര്‍ഥികള്‍ പ്രചാരണം തുടങ്ങി ദിവസങ്ങള്‍ പിന്നിട്ടിട്ടും എറണാകുളം ജില്ലയില്‍ യു.ഡി.എഫിന്റെ സ്‌ഥാനാര്‍ഥി ചിത്രം തെളിഞ്ഞിട്ടില്ല. ഇന്ന്‌ സ്‌ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നാണ്‌ കെ.പി.സി.സി. പ്രസിഡന്റ്‌ അറിയിച്ചത്‌. യു.ഡി.എഫില്‍ കളമശേരി സീറ്റും പിറവം സീറ്റും കോതമംഗലം സീറ്റുമാണ്‌ ഘടകകക്ഷികള്‍ക്ക്‌ നല്‍കിയിട്ടുള്ളത്‌. മറ്റെല്ലാ സീറ്റിലും കോണ്‍ഗ്രസ്‌ തന്നെയാണ്‌ മത്സരിക്കുന്നത്‌.
സാധ്യതാപട്ടികയില്‍ ഇടംപിടിച്ചവരുടെ ലിസ്‌റ്റ് അന്തിമമാക്കാനുള്ള തീവ്രശ്രമത്തിലാണ്‌ കോണ്‍ഗ്രസ്‌.സിറ്റിങ്‌ സീറ്റുകള്‍ വച്ചു മാറില്ലെന്നാണ്‌ എം.എല്‍.എമാര്‍ പറയുന്നത്‌. പെരുമ്ബാവൂരില്‍ എല്‍ദോസ്‌ കുന്നപ്പിള്ളി, അങ്കമാലയില്‍ റോജി എം.ജോണ്‍, ആലുവയില്‍ അന്‍വര്‍ സാദത്ത്‌, പറവൂരില്‍ വി.ഡി. സതീശന്‍, എറണാകുളത്ത്‌ ടി.ജെ. വിനോദ്‌, കുന്നത്തുനാട്‌ വി.പി. സജീന്ദ്രന്‍, തൃക്കാക്കരയില്‍ പി.ടി.

തോമസ്‌ എന്നിവര്‍ മത്സരരംഗത്തുണ്ടാകുമെന്ന്‌ ഉറപ്പായിട്ടുണ്ട്‌. സ്‌ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സിറ്റിങ്‌ എം.എല്‍.എമാര്‍ അവരവരുടെ മണ്ഡലങ്ങളില്‍ പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. തൃപ്പൂണിത്തുറ, കൊച്ചി, വൈപ്പിന്‍ മണ്ഡലങ്ങളിലാണ്‌ സ്‌ഥാനാര്‍ഥിളെച്ചുറ്റിപ്പറ്റി ചര്‍ച്ചകള്‍ ഉയര്‍ന്നിട്ടുള്ളത്‌. കൊച്ചിയില്‍ മുന്‍ മേയര്‍ ടോണി ചമ്മിണി ഏതാണ്ട്‌ സീറ്റുറപ്പിച്ചിട്ടുണ്ട്‌.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog