പാലക്കാട് റോഡരികില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍; കുഞ്ഞിനെ കണ്ടത് പ്ലാസ്റ്റിക്ക് കവറില്‍ പൊതിഞ്ഞ നിലയില്‍; അമ്മയെന്ന് സംശയിക്കുന്ന അസം സ്വദേശി പിടിയില്‍ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 13 March 2021

പാലക്കാട് റോഡരികില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍; കുഞ്ഞിനെ കണ്ടത് പ്ലാസ്റ്റിക്ക് കവറില്‍ പൊതിഞ്ഞ നിലയില്‍; അമ്മയെന്ന് സംശയിക്കുന്ന അസം സ്വദേശി പിടിയില്‍

പാലക്കാട് : അട്ടപ്പിള്ളത്ത് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.ശനിയാഴ്ച രാവിലെ 11.30ഓടെയാണ് സംഭവം. കുഞ്ഞിന്റെ കരച്ചില്‍ കേട്ട നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് അട്ടപ്പിള്ള പേട്ടക്കാട് റോഡരികില്‍ വെച്ച്‌ കുഞ്ഞിനെ കണ്ടെത്തുന്നത്. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയിലായിരുന്നു പെണ്‍ കുഞ്ഞ്.

ഉടനെ പൊലീസില്‍ നാട്ടുകാര്‍ വിവരമറിയിച്ചു. പൊലീസെത്തി കുഞ്ഞിനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.അതേസമയം കുഞ്ഞിനെ ഉപേക്ഷിച്ചതെന്നു കരുതുന്ന അസം സ്വദേശിയെ അങ്കമാലിയില്‍ വെച്ച്‌ പൊലീസ് പിടികൂടി.ഇവര്‍ കുഞ്ഞിന്റെ അമ്മയാണെന്നാണ് വിവരം.

പ്രസവിച്ച ഉടന്‍ തന്നെ കുഞ്ഞിനെ ഉപേക്ഷിച്ച്‌ തൊട്ടടുത്ത ബസ്സില്‍ കയറി അങ്കമാലിയിലേക്ക് പോവുകയായിരുന്നു ഇവരെന്നാണ് പൊലീസ് പറയുന്നത്. കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog