ഐഎസ്‌ഐഎസ് കേസുകളില്‍ സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ എന്‍ഐഎ റെയ്ഡ് - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 15 March 2021

ഐഎസ്‌ഐഎസ് കേസുകളില്‍ സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ എന്‍ഐഎ റെയ്ഡ്

തിരുവനന്തപുരം: ഐഎസ്‌ഐഎസ് കേസുകളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ റെയ്ഡ്.

ഒരു കുടുംബത്തിലെ തന്നെ നാലു വീടുകളിലാണ് റെയ്ഡ് നടന്നത്. ദേശവ്യാപകമായി നടക്കുന്ന റെയ്ഡിന്റെ ഭാഗമായാണ് പരിശോധന. രാവിലെ നാലുമണിക്ക് എത്തിയാണ് എന്‍ഐഎ സംഘം റെയ്ഡ് ആരംഭിച്ചത്.

കൊച്ചിയില്‍നിന്നുള്ള ഉള്ള സംഘമാണ് കണ്ണൂരില്‍ എത്തിയത്. തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ നാല് സ്ത്രീകളെ എന്‍‌ഐ‌എ അടുത്തിടെ കസ്റ്റഡിയിലെടുത്ത്തിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ ആണ് കണ്ണൂര്‍ ഉള്‍പ്പെടെ കേരളത്തിലെ നാലു ജില്ലകളില്‍ റെയ്ഡ് നടന്നത്.ഡല്‍ഹിയിലും ബംഗളൂരുവിലും എന്‍ ഐ എ പരിശോധനകള്‍ നടത്തി.

മലപ്പുറം ചേളാരിയില്‍ പോപ്പുലര്‍ ഫ്രണ്ട് ഏരിയ പ്രസിഡണ്ട് എം ഹനീഫ ഹാജിയുടെ വീട്ടില്‍ എന്‍ഐഎ-എടിഎസ് ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തുന്നത്. കണ്ണൂര്‍ താണെയിലെ പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ വീട്ടിലും പരിശോധന തുടരുന്നു. എന്‍ഐഎ കൊച്ചി യൂണിറ്റാണ് ഇവിടെ പരിശോധന നടത്തുന്നത്.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog