കോൺഗ്രസിന്റെ അടിത്തറയിളക്കി ഇരിക്കൂറിലെ പ്രതിഷേധം - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 15 March 2021

കോൺഗ്രസിന്റെ അടിത്തറയിളക്കി ഇരിക്കൂറിലെ പ്രതിഷേധം

ശ്രീകണ്‌ഠപുരം ഇരിക്കൂറിൽ സജീവ്‌ ജോസഫിനെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ച്‌ എ ഗ്രൂപ്പ്‌ നടത്തുന്ന പ്രതിഷേധം കോൺഗ്രസിന്റെ അടിത്തറയിളക്കുന്നു. കെപിസിസി ജനറൽ സെക്രട്ടറിയും നാല്‌ കെപിസിസി സെക്രട്ടറിമാരും യുഡിഎഫ്‌ ജില്ലാ ചെയർമാനും ഉൾപ്പെടെ എ ഗ്രൂപ്പിന്‌ ജില്ലയിൽനിന്നുള്ള സംസ്ഥാന, ജില്ലാ ഭാരവാഹികൾ മുഴുവൻ സ്ഥാനം ഒഴിഞ്ഞു. മലയോരമേഖലയിലെ ജനപ്രതിനിധികളായ ഭാരവാഹികളും ഇതിൽ ഉൾപ്പെടും. കോൺഗ്രസ്‌ സ്ഥാനാർഥിപ്പട്ടികയിൽ അവസാന നിമിഷംവരെയുണ്ടായിരുന്ന കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്‌റ്റ്യൻ, സെക്രട്ടറിമാരായ ചന്ദ്രൻ തില്ലങ്കേരി, ഡോ. കെ വി ഫിലോമിന, എം പി മുരളി, വി എൻ ജയരാജ്‌, യുഡിഎഫ്‌ ജില്ലാ ചെയർമാൻ പി ടി മാത്യു, കെപിസിസി അംഗങ്ങളായ തോമസ്‌ വക്കത്താനം, എൻ പി ശ്രീധരൻ, ചാക്കോ പാലക്കലോടി, ഡിസിസി വൈസ്‌ പ്രസിഡന്റ്‌ മുഹമ്മദ്‌ ബ്ലാത്തൂർ എന്നിവരാണ്‌ രാജി പ്രഖ്യാപിച്ചത്‌. 21 ഡിസിസി ജനറൽ സെക്രട്ടറിമാർ, ജില്ലയിലെ ഏഴ്‌ ബ്ലോക്ക്‌ പ്രസിഡന്റുമാർ, ഇരിക്കൂർ നിയോജക മണ്ഡലത്തിലെ ഏട്ട്‌ മണ്ഡലം പ്രസിഡന്റുമാർ, എ ഗ്രൂപ്പുകാരായ മഹിളാ കോൺഗ്രസ്‌, കർഷക കോൺഗ്രസ്‌, യൂത്ത്‌ കോൺഗ്രസ്‌, കെഎസ്‌യു ഭാരവാഹികൾ എന്നിവരും രാജിവച്ചു. ജില്ലയിൽനിന്നുള്ള മുഴുവൻ കെപിസിസി സെക്രട്ടിമാരും എ ഗ്രൂപ്പുകാരാണ്‌. ഇവരെല്ലാം രാജിവച്ചു. തോമസ്‌ വെക്കത്താനവും എൻ പി ശ്രീധരനും ജില്ലാ പഞ്ചായത്ത്‌ അംഗങ്ങളാണ്‌. ഡോ. കെ വി ഫിലോമിന ശ്രീകണ്‌ഠപുരം നഗരസഭാ ചെയർമാനാണ്‌. രാജി പ്രഖ്യാപിച്ച വാർത്താസമ്മേളനത്തിൽ ഇവരെല്ലാം എത്തിയിരുന്നു. കഴിഞ്ഞ ദിവസം ഇവരുടെ നേതൃത്വത്തിലായിരുന്നു ശ്രീകണ്‌ഠപുരത്തെ ഇരിക്കൂർ നിയോജക മണ്ഡലം ഓഫീസിൽ രാപകൽ സമരം നടത്തിയത്‌. സമരകേന്ദ്രത്തിലെത്തിയ സജീവ്‌ ജോസഫ്‌ അനുകൂലികളായ രണ്ടു‌പേരെ എ ഗ്രൂപ്പുകാർ ഞായറാഴ്‌ച മർദിച്ചു. ചുണ്ടപ്പറമ്പിൽ സ്വദേശി ആക്കൽ ആന്റണി, ശ്രീകണ്‌ഠപുരത്തെ തവളമാക്കൽ മോഹനൻ എന്നിവർക്കാണ്‌ മർദനമേറ്റത്‌. ചൊവ്വാഴ്‌ച ഇരിക്കൂർ, ബുധനാഴ്‌ച പേരാവൂർ, വ്യാഴാഴച്‌ കണ്ണൂർ എന്നിങ്ങനെ മണ്ഡലങ്ങളിലെ ബൂത്ത്‌ പ്രസിഡന്റുമാരുടെയും പ്രവർത്തകരുടെയും യോഗം ചേരാനും എ ഗ്രൂപ്പ്‌ തീരുമാനിച്ചു. ഇതിനുശേഷം ഈ മണ്ഡലങ്ങളിൽ വിമതരായി മത്സരിക്കണമോയെന്ന്‌ തീരുമാനിക്കും. ഇരിക്കൂറിൽ സോണി സെബാസ്‌റ്റ്യനും കണ്ണൂരിൽ എം പി മുരളിയും പേരാവൂരിൽ ചന്ദ്രൻ തില്ലങ്കേരിയും മത്സരിക്കാനിടയുണ്ട്‌. കോൺഗ്രസ്‌ മത്സരിക്കുന്ന മണ്ഡലങ്ങളിലെ പ്രചരണത്തിൽനിന്ന്‌ എ ഗ്രൂപ്പ്‌ വിട്ടുനിൽക്കും. ഘടകകക്ഷികൾ മത്സരിക്കുന്ന മണ്ഡലങ്ങളിൽ രംഗത്തുണ്ടാകും. 38 വർഷമായി എ ഗ്രൂപ്പിന്റെ കൈവശമുള്ള ഇരിക്കൂർ മണ്ഡലം ഗ്രൂപ്പ്‌ സമവാക്യം മറികടന്നാണ്‌ സജീവ്‌ ജോസഫിന്‌ നൽകിയതെന്ന്‌ എ ഗ്രൂപ്പ്‌ നേതാക്കൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog