ഈ പ്രായത്തിലും അതിശയിപ്പിക്കുന്ന സൗന്ദര്യവും മുടിയും, കാരണം വെളിപ്പെടുത്തി സംയുക്ത! - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 15 March 2021

ഈ പ്രായത്തിലും അതിശയിപ്പിക്കുന്ന സൗന്ദര്യവും മുടിയും, കാരണം വെളിപ്പെടുത്തി സംയുക്ത!

ഒരുകാലത്ത് മലയാള സിനിമ പ്രേമികളുടെ പ്രിയങ്കരിയായ താരമായിരുന്നു സംയുക്‌ത വര്‍മ്മ. അധികനാള്‍ സിനിമയില്‍ അഭിനയിച്ചില്ല എങ്കിലും നിരവധി ആരാധകരെയാണ് താരം കുറഞ്ഞ സമയം കൊണ്ട് നേടിയെടുത്തത്. എന്നാല്‍ അധികം വൈകാതെ തന്നെ വിവാഹശേഷം താരം സിനിമയില്‍ നിന്നും അപ്രത്യക്ഷ്യമായി. സിനിമയില്‍ ഹൈപ്പില്‍ നിന്ന സമയത്ത് ആയിരുന്നു താരം വിവാഹിതയാകുന്നത്. അഭിനയിച്ച ചിത്രങ്ങള്‍ എല്ലാം തന്നെ ഹിറ്റുകള്‍ ആയിരുന്നു. സിനിമയില്‍ സജീവമല്ലെങ്കിലും സംയുകതയുടെയും ബിജു മേനോന്‍െറയും വിശേഷങ്ങള്‍ എല്ലാം രണ്ടു കൈയും നീട്ടിയാണ് സോഷ്യല്‍ മീഡിയ സ്വീകരിക്കുന്നത്. ഇന്നും പൊതുസ്ഥലങ്ങളില്‍ വെച്ച്‌ ബിജു മേനോനോട് ആരാധകര്‍ ചോദിക്കുന്ന പ്രധാന ചോദ്യമാണ് സംയുക്ത ഇനി സിനിമയിലേക്ക് തിരിച്ച്‌ വരുമോ എന്നത്കാരണം സംയുക്ത എന്ന നടി ഓരോ സിനിമ പ്രേഷകനെയും അത്രത്തോളം സ്വാധീനിച്ചിട്ടുണ്ട്. എന്നാല്‍ തിരിച്ചുവരണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സംയുക്ത ആണെന്ന് ബിജു മേനോന്‍ പറഞ്ഞിട്ടുമുണ്ട്.

Samyuktha Varma about acting

41 വയസ്സാണ് താരത്തിന് ഇപ്പോള്‍ ഉള്ളത്. എങ്കില്‍ പോലും യുവ നായികമാരെ വെല്ലുന്ന സൗന്ദര്യവും ചര്‍മ്മ ഭംഗിയുമാണ് സംയുക്തയ്ക്ക് ഈ പ്രായത്തിലും ഉള്ളത്. ദിവസവും യോഗ അഭ്യസിക്കാറുള്ള താരം ഇപ്പോള്‍ തന്റെ ശരീര സംരക്ഷണ രീതികള്‍ തുറന്ന് പറയുകയാണ്. ഏകദേശം 15 വര്‍ഷത്തോളം ആയി താന്‍ യോഗ അഭ്യസിക്കാറുണ്ടെന്നും തന്റെ ശാരീരിക പ്രശ്നങ്ങള്‍ എല്ലാം യോഗ അഭ്യാസത്തിലൂടെ ഇല്ലാതായെന്നും താരം പറഞ്ഞു. ശരീര സൗന്ദര്യം മാത്രം ലക്‌ഷ്യം വെച്ചല്ല താന്‍ യോഗ ചെയ്യുന്നതെന്നും യോഗ ചെയ്യുമ്ബോള്‍ കിട്ടുന്ന ആത്മ വിശ്വാസം വളരെ വലുതാണെന്നും താരം പറഞ്ഞു. ഇപ്പോഴും ഓണ്‍ലൈന്‍ വഴി യുവ പഠനം തുടരുന്നുണ്ടെന്നും താരം വ്യക്തമാക്കി.

യോഗ അഭ്യസിച്ച്‌ തുടങ്ങിയതിന് ശേഷം തനിക്ക് ഭക്ഷണത്തിനോടുള്ള കൂടുതല്‍ ആര്‍ത്തി ഇല്ലാതായെന്നും കുറച്ച്‌ ഭക്ഷണം മാത്രമേ കഴിക്കുള്ളു എങ്കിലും അത് ആസ്വദിച്ച്‌ കഴിച്ച്‌ തുടങ്ങിയെന്നും നാളുകളായി തന്നെ അലട്ടിക്കൊണ്ടിരുന്നു ആസ്മയും ഹോര്‍മോണ്‍ പ്രശ്നങ്ങളും തലവേദനയും എല്ലാം തന്നെ യോഗയുടെ പരിശീലനം തുടങ്ങിയതോടെ ഇല്ലാതായെന്നും താരം പറഞ്ഞു. കഠിനമായ യോഗ പരിശീലന ചിത്രങ്ങള്‍ പങ്കുവെച്ച്‌ കൊണ്ട് താരം എത്താറുണ്ട്. ഇത്തരത്തില്‍ സംയുക്ത പങ്കുവെക്കുന്ന ചിത്രങ്ങള്‍ക്ക് മികച്ച സ്വീകാര്യത ആരാധകരുടെ ഭാഗത്ത് നിന്നും ലഭിക്കാറുണ്ട്.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog