പരിക്കേറ്റ കടുവ കൂടുതല്‍ ആക്രമണകാരിയാവും; മമതയ്‌ക്കെതിരേ നടന്ന ആക്രമണത്തെ അപലപിച്ച്‌ കൊല്‍ക്കത്ത മേയര്‍ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 12 March 2021

പരിക്കേറ്റ കടുവ കൂടുതല്‍ ആക്രമണകാരിയാവും; മമതയ്‌ക്കെതിരേ നടന്ന ആക്രമണത്തെ അപലപിച്ച്‌ കൊല്‍ക്കത്ത മേയര്‍

: നന്ദിഗ്രാമില്‍ മമതാ ബാനര്‍ജിക്കെതിരേ ആക്രമണം നടന്നതിനെ അപലപിച്ച്‌ കൊല്‍ക്കത്ത മേയര്‍. പരിക്കേറ്റ കടുവ കൂടുതല്‍ ആക്രമണകാരിയാവുമെന്നും മേയര്‍ ഫിര്‍ഹാദ് ഹക്കിം മുന്നറിയിപ്പു നല്‍കി.
കളി തുടങ്ങിക്കഴിഞ്ഞു. പരിക്കേറ്റ പെണ്‍കടുക കൂടുതല്‍ ആക്രമണകാരിയാവും. ബംഗാളിലെ ആ കടുവ സംസ്ഥാനത്ത് അലയുന്നുണ്ട്. തങ്ങള്‍ ഒരു തെറ്റായ ചുവടാണ് വച്ചിരിക്കുന്നതെന്ന കാര്യം ബിജെപിക്കറിയില്ല- ഹക്കിം പറഞ്ഞു.

നന്ദിഗ്രാമില്‍ നാമനിര്‍ദേശപത്രിക നല്‍കുന്നതിന്റെ മുന്നോടിയായി നടത്തി പ്രചാരണപരിപാടിക്കിടയിലാണ് മുഖ്യമന്ത്രി മമതയ്‌ക്കെതിരേ ആക്രമണമുണ്ടായത്. ഏതാനും പേര്‍ തന്നെ കാറിനടുത്തേക്ക് തള്ളിയെന്ന് മമത ആരോപിച്ചു.പരിക്കേറ്റ മുഖ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച രാത്രി ആശുപത്രി വിട്ടു. മമതയുടെ കാലിനും കയ്യിനുമാണ് പരിക്കേറ്റത്.

മമതയ്‌ക്കെതിരേ വധശ്രമമാണ് നടന്നതെന്ന് തൃണമൂല്‍ നേതാക്കള്‍ ആരോപിക്കുന്നു. ഇതുസംബന്ധിച്ച്‌ തൃണമൂര്‍ പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയിട്ടുണ്ട്

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog