മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷം; 10 ജില്ലകളില്‍ ലോക്ഡൗണ്‍ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 12 March 2021

മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷം; 10 ജില്ലകളില്‍ ലോക്ഡൗണ്‍

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. കോവിഡ് അനിയന്ത്രിതമായ പത്തു ജില്ലകളിലാണ് നിലവില്‍ രാത്രി കര്‍ഫ്യൂ ഉള്‍പ്പടെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്താകെ നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ്.

പര്‍ഭാനി, പനവേല്‍, നവി മുംബൈ, എന്നിവിടങ്ങളില്‍ മാര്‍ച്ച്‌ 22 വരെ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാത്രി 12 മുതല്‍ രാവിലെ ആറ് വരെയാണ് കര്‍ഫ്യൂ. അകോലയില്‍ രാത്രി എട്ട് മുതല്‍ പുലര്‍ച്ചെ ആറ് വരെയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുണെയില്‍ രാത്രി 11 മുതല്‍ പുലര്‍ച്ചെ ആറ് വരെ കര്‍ഫ്യൂ ഏര്‍പ്പെടുത്തി.വ്യാഴാഴ്ച മഹാരാഷ്ട്രയില്‍ ഉയര്‍ന്ന കോലിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്ത് മിനി ലോക്ഡൗണ്‍ നീട്ടി. ഇതോടെ സ്‌കൂളുകളും കോളേജുകളും മാര്‍ച്ച്‌ 31 വരെ അടച്ചു. പൊതു ഇടങ്ങളിലും ആളുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരപിക്കുകയാണ്

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog