വോട്ടര്‍മാര്‍ക്കിടയില്‍ ആവേശം നിറച്ച്‌ സതീശന്‍ പാച്ചേനിയുടെ പര്യടനം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 31 March 2021

വോട്ടര്‍മാര്‍ക്കിടയില്‍ ആവേശം നിറച്ച്‌ സതീശന്‍ പാച്ചേനിയുടെ പര്യടനം

കണ്ണൂര്‍: വോട്ടര്‍മാര്‍ക്കിടയില്‍ ആവേശം നിറച്ച്‌ യു.ഡി.എഫ് കണ്ണൂര്‍ നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി സതീശന്‍ പാച്ചേനിയുടെ പര്യടനം. മുണ്ടേരി പഞ്ചായത്തിലായിരുന്നു ബുധനാഴ്ചത്തെ പര്യടനത്തിന്റെ ആരംഭം. ആദ്യസ്വീകരണ കേന്ദ്രമായ പാരിച്ചിമുക്കില്‍ നിരവധിയാളുകളാണ് സ്ഥാനാര്‍ഥിയെ വരവേല്‍ക്കാനെത്തിയത്.

മുസ്‌ലിം ലീഗ് ജില്ലാ ജന.സെക്രട്ടറി അബ്ദുല്‍കരീം ചേലേരി പര്യടന പരിപാടി ഉദ്ഘാടനം ചെയ്തു. സ്ത്രീ സുരക്ഷയെ കുറിച്ചും ശാക്തീകരണത്തെ കുറിച്ചും ഗീര്‍വാണം നടത്തുന്ന ഇടത് പക്ഷം സ്ത്രീവിരുദ്ധപക്ഷത്തിന്റെ മുന്നണി പോരാളികളായി മാറിയെന്ന് അദ്ദേഹം പറഞ്ഞു.

വോട്ടെടുപ്പിന് ദിവസങ്ങള്‍മാത്രം ശേഷിക്കെ പരമാവധിയിടങ്ങളില്‍ എത്തി വോട്ടര്‍മാരെ നേരില്‍ കാണാന്‍ ശ്രമിക്കുകയാണ് പാച്ചേനി.തുടര്‍ന്ന് മുഴപ്പാല പാനിച്ചിക്കണ്ടി, മുള്ളന്‍ മെട്ട, കാഞ്ഞിരോട് തെരു, കൂരന്‍ മുക്ക്, ന് പുറവൂര്‍ പ്രിയദര്‍ശിനി, മീന്‍ കടവ് റസാഖ് പീടിക, ഇരുവങ്കൈ, കൈപ്പക്കയില്‍, മുണ്ടേരി പി.എച്ച്‌.സി, കാനച്ചേരി മന്‍ഷ ഉല്‍ ഉലൂം, ഏച്ചൂര്‍ കോളനി, പന്ന്യോട്ട് റേഷന്‍ പീടിക, പുളിയഞ്ചാല്‍ എന്നിവിടങ്ങളില്‍ വോട്ടര്‍മാരെ നേരില്‍ കണ്ടു വോട്ടഭ്യര്‍ഥിച്ചു.

വൈകിട്ട് 3.30ന് സെന്‍ട്രല്‍ അവന്യൂ ഓഡിറ്റോറിയത്തില്‍ താരവും താരങ്ങളും പരിപാടിയില്‍ സ്പോട്സ് താരങ്ങള്‍ക്കൊപ്പം കൂട്ടായ്മയില്‍ പങ്കെടുക്കും. തുടര്‍ന്ന് കണ്ണൂര്‍ ഈസ്റ്റ് മണ്ഡലത്തില്‍ റോഡ് ഷോ നടക്കും.

ആനക്കുളം, പുഴാതി ഹൗസിങ് കോളനി, ധനലക്ഷ്മി ആശുപത്രി പരിസരം, മേലെചൊവ്വ, താഴെചൊവ്വ സ്പിന്നിങ് മില്‍, മുരടിക്കല്‍ പാലം, അണ്ടത്തോട് പാലം, ബദരിയ പള്ളി, മരക്കാര്‍കണ്ടി ജങ്ഷന്‍, കൈപ്പാടം, എന്‍എന്‍എസ് ഓഡിറ്റോറിയം റോഡ്, കൊടപ്പറമ്ബ് ഇസത്ത് നഗര്‍, സ്‌നേഹതീരം പാലം, നീര്‍ച്ചാല്‍ പാലം, കോട്ടയ്ക്ക് താഴെ, പുതിസ്‌ലാം പള്ളി, അറയ്ക്കല്‍ മ്യൂസിയം എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്കു ശേഷം സിറ്റി സെന്ററിനു സമീപം സമാപിക്കും.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog