ഇരിട്ടിയില്‍ മാതൃക ഹരിത ബൂത്ത് - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 31 March 2021

ഇരിട്ടിയില്‍ മാതൃക ഹരിത ബൂത്ത്

ഇരിട്ടി:ഇരിട്ടി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റും സ്വീപ്പും സംയുക്തമായി ഇരിട്ടിയില്‍  പൊതുജനങ്ങളെ ജാനാധിപത്യ വ്യവസ്ഥയില്‍ വോട്ടിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനും ഹരിത പ്രോട്ടോ കോള്‍, കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കേണ്ടതിന്റെയും ആവശ്യകതമനസ്സിലാക്കുന്നതിനുമാണ് മാതൃക ഹരിത ബൂത്ത് സ്ഥാപിച്ചത്്.ഹരിത ബൂത്ത് ഗ്രീന്‍ പ്രോട്ടോക്കോള്‍ ഓഫീസര്‍  ഹരിലാല്‍ ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ കെ.ഇ.ശ്രീജ അധ്യക്ഷത വഹിച്ചു.പ്രോഗ്രാം ഓഫീസര്‍ ഇ.പി. അനീഷ് കുമാര്‍ , ഗ്രീന്‍ പ്രോട്ടോകോള്‍ ഓഫീസര്‍ കെ.ബിജു , സ്റ്റാഫ് സെക്രട്ടറി ബെന്‍സിരാജ്  , സെക്ഷന്‍ ഓഫീസര്‍ ജിജില്‍, സി.വി.ചൈതന്യ എന്നിവര്‍ സംസാരിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ , ഹരിത പ്രോട്ടോക്കോള്‍ പാലിക്കേണ്ട ആവശ്യകതയെ പറ്റിയുമുള്ള നിര്‍ദ്ദേശങ്ങളും , ലോക്ക് ഡൗണ്‍ കാലത്ത് വിദ്യാര്‍ത്ഥികള്‍ ഉണ്ടാക്കിയ ക്രിയേറ്റീവായ വസ്തുകളും ഹരിത ബൂത്തില്‍ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog