കേന്ദ്ര ഏജന്‍സികള്‍ തെരഞ്ഞെടുപ്പുപ്രചാരണം ഏറ്റെടുത്തു; ഓരോ ദിവസവും പുതിയ കഥയുടെ എപ്പിസോഡുകള്‍ ഇറക്കുന്നു: എസ് ആര്‍ പി
കണ്ണൂരാൻ വാർത്ത
കണ്ണൂര്> ആദായനികുതി വകുപ്പും എന്ഫോഴ്സ്മെന്റ് ഡിപ്പാര്ട്ടുമെന്റും കസ്റ്റംസും എന്‌ഐഎയുമടക്കമുള്ള കേന്ദ്ര ഏജന്സികള് കള്ളക്കഥകളുമായി കേരളത്തില് തെരഞ്ഞെടുപ്പു പ്രചാരണം ഏറ്റെടുത്തിരിക്കുകയാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന് പിള്ള. ഓരോദിവസവും ഓരോ പുതിയ കഥയുടെ എപ്പിസോഡുകള് രാവിലെ, ഉച്ചക്ക്, വൈകുന്നേരം എന്ന നിലയില് ഇറക്കുകയാണ്. എന്നാല് ഈ കഥകളൊന്നും ജനങ്ങള് വിശ്വസിക്കില്ല. മാത്രമല്ല, ഇത്തരം നിയമവിരുദ്ധ നീക്കങ്ങള്ക്ക് കൃത്യമായ മറുപടി നല്കുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര് പ്രസ്ക്ലബ്ബിന്റെ മീറ്റ് ദി പ്രസ്സില് സംസാരിക്കുകയായിരുന്നു എസ് ആര് പി.

1957ല് രാജ്യത്താദ്യമായി ഇടതുപക്ഷ സര്ക്കാരിനെ അധികാരത്തിലേറ്റി ചരിത്രദൗത്യം നിര്വഹിച്ച കേരളജനത ഇത്തവണ ഇടതുപക്ഷ സര്ക്കാരിന് ഭരണത്തുടര്ച്ച നല്കി മറ്റൊരു ചരിത്രം രചിക്കും.രാജ്യത്തിന്റെ ഭരണാധികാരികള് എല്ലാം കോര്പറേറ്റുകള്ക്ക് കൈമാറുമ്ബോള് സാധാരണക്കാരുടെ പ്രശ്നങ്ങള്ക്ക് പരിഹാരം കണ്ടും സമാനതകളില്ലാത്ത വികസന-- ക്ഷേമ പ്രവര്ത്തനങ്ങള് നടപ്പാക്കിയും അഞ്ചുവര്ഷം പൂര്ത്തിയാക്കിയ സര്ക്കാരാണ് കേരളത്തില്. ഇതു തുടരേണ്ടതുണ്ട്. സ്വാഭാവികമായി എതിര്പ്പുകളും ശക്തമാണ്. പരസ്പരം ഏറ്റുമുട്ടുന്നവര് പോലും ഒറ്റക്കെട്ടായി നിന്ന് ഇടതുപക്ഷ തുടര്ഭരണം വരുന്നതിനെ എതിര്ക്കുന്നു. മോഡിയും രാഹുലും പ്രിയങ്കയും വരെ ഒരേ ഭാഷയിലാണ് ഈ സര്ക്കാരിനെതിരെ സംസാരിക്കുന്നത്.

'57ലെ സര്ക്കാരിനെ താഴെയിറക്കാനും വലതുപക്ഷ ശക്തികള് ഒറ്റക്കെട്ടായിരുന്നു. എന്നാല്, എല്ലാ എതിര്പ്പുകളെയും നേരിട്ട് എല്ഡിഎഫ് ഈ തെരഞ്ഞെടുപ്പില് വന് വിജയം നേടും. 12 ജില്ലകളിലും പര്യടനം നടത്തിയ തനിക്ക് ഇടതുപക്ഷത്തിന് അനുകൂലമായ വലിയ ജനവികാരമാണ് അനുഭവപ്പെട്ടതെന്നും എസ്‌ആര്പി പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത