'പ​ണ​ശേ​ഷി സ്വാ​ധീ​നി​ക്ക​രു​ത് ' പ്ര​ത്യേ​ക ചെ​ല​വ് നി​രീ​ക്ഷ​ക​ന്‍ ജി​ല്ല​യി​ല്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ക​ണ്ണൂ​ര്‍: സ്ഥാ​നാ​ര്‍​ഥി​ക​ള്‍ അ​ള​വി​ല്‍ ക​വി​ഞ്ഞ് പ​ണം ചെ​ല​വ​ഴി​ക്കു​ക​യോ പ​ണം ന​ല്‍​കി വോ​ട്ട​ര്‍​മാ​രെ സ്വാ​ധീ​നി​ക്കു​ക​യോ ചെ​യ്യു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് പ്ര​ത്യേ​ക ചെ​ല​വ് നി​രീ​ക്ഷ​ക​ന്‍ പു​ഷ്പീ​ന്ദ​ര്‍ സിം​ഗ് പൂ​നി​യ. ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍, ചെ​ല​വ് നി​രീ​ക്ഷ​ക​ര്‍, മ​റ്റ് വ​കു​പ്പ് പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​രു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​യി​ലാ​യി​രു​ന്നു നി​ര്‍​ദേ​ശം.​

തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ​ണ​ത്തി​ന് വ​ലി​യ പ​ങ്ക് വ​ഹി​ക്കാ​ന്‍ സാ​ധി​ക്കും. സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ സാ​മ്ബ​ത്തി​ക ശേ​ഷി തെ​ര​ഞ്ഞെ​ടു​പ്പി​നെ സ്വാ​ധീ​നി​ക്ക​രു​ത്. എ​ല്ലാ സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്കും തു​ല്യ​മാ​യ അ​വ​സ​രം ഉ​റ​പ്പാ​ക്കു​ക എ​ന്ന​താ​ണ് ചെ​ല​വ് നി​യ​ന്ത്ര​ണ​ത്തി​ന്‍റെ ല​ക്ഷ്യം.സ്വ​ത​ന്ത്ര​വും നി​ഷ്പ​ക്ഷ​വു​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ ന​ട​ക്കു​ന്നു​വെ​ന്നും വോ​ട്ട​ര്‍​മാ​രു​ടെ സ്വ​ത​ന്ത്ര​മാ​യ തീ​രു​മാ​ന​ത്തെ ബാ​ധി​ക്കു​ന്ന ത​ര​ത്തി​ല്‍ പ​ണം ന​ല്‍​കി സ്വാ​ധീ​നി​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും പു​ഷ്പീ​ന്ദ​ര്‍ സിം​ഗ് പൂ​നി​യ നി​ര്‍​ദേ​ശം ന​ല്‍​കി.

ചെ​ല​വ് നി​രീ​ക്ഷ​ക​ര്‍, പോ​ലീ​സ്, എ​ക്‌​സൈ​സ്, വ​നം, ആ​ദാ​യ നി​കു​തി, ക​സ്റ്റം​സ്, ഇ​ന്‍​കം ടാ​ക്‌​സ്, കോ​സ്റ്റ​ല്‍ പോ​ലീ​സ്, നേ​വി, ബാ​ങ്കിം​ഗ് ഏ​ജ​ന്‍​സീ​സ് തു​ട​ങ്ങി​യ വ​കു​പ്പ് ത​ല​വ​ന്മാ​ര്‍ പ​ങ്കെ​ടു​ത്ത യോ​ഗം ജി​ല്ല​യി​ലെ സ്ഥി​തി​ഗ​തി​ക​ളും തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളും വി​ല​യി​രു​ത്തി.

ക​ള​ക്‌​ട​റേ​റ്റ് വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ ടി.​വി.​സു​ഭാ​ഷ്, ചെ​ല​വ് നി​രീ​ക്ഷ​ക​രാ​യ മേ​ഘ ഭാ​ര്‍​ഗ​വ, ബീ​രേ​ന്ദ്ര​കു​മാ​ര്‍, സു​ധ​ന്‍​ഷു ശേ​ഖ​ര്‍ ഗൗ​തം, റൂ​റ​ല്‍ എ​സ് പി ​ന​വ​നീ​ത് ശ​ര്‍​മ്മ, ഡി​എ​ഫ്‌ഒ പി ​കാ​ര്‍​ത്തി​ക്, മ​റ്റ് വ​കു​പ്പ് മേ​ധാ​വി​ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha