ത​ളി​പ്പ​റ​ന്പി​ല്‍ വ​സ്ത്രാ​ല​യ​ത്തി​ന് തീ​പി​ടി​ച്ചു; ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ത​ളി​പ്പ​റ​മ്ബ്: ത​ളി​പ്പ​റ​മ്ബ് മെ​യി​ന്‍ റോ​ഡി​ല്‍ വ​സ്ത്ര വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ന് തീ​പി​ടി​ച്ച്‌ ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം. കു​റ്റി​ക്കോ​ല്‍ സ്വ​ദേ​ശി ബി. ​ഷ​ബീ​ര്‍ എ​ന്ന​യാ​ളു​ടെ വി-​ടെ​ക്‌​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ അ​ഞ്ചോ​ടെ​യാ​ണ് തീ​പി​ടി​ത്തം ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​ത്. സ​മീ​പ​ത്തെ മാ​ലി​ന്യ​ക്കൂ​ന്പാ​ര​ത്തി​ന് ആ​രോ തീ​യി​ട്ട​തി​നെ​ത്തു​ട​ര്‍​ന്ന് തീ ​ക​ട​യി​ലേ​ക്ക് പ​ട​രു​ക​യാ​യി​രു​ന്നു. ഏ​ക​ദേ​ശം 15 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു.

വി​ഷു​വി​നോ​ട​നു​ബ​ന്ധി​ച്ച്‌ എ​ത്തി​ച്ച പു​തി​യ സ്റ്റോ​ക്കു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ ക​ത്തി ന​ശി​ച്ചു.ക​ട​യി​ലെ മ​റ്റ് തു​ണി​ത്ത​ര​ങ്ങ​ളും ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി. തീ​പി​ടി​ത്ത​ത്തി​നു പി​ന്നാ​ലെ കെ​എ​സ്‌ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​ര്‍ വ​ന്ന് വൈ​ദ്യു​തി​ബ​ന്ധം വി​ച്ഛേ​ദി​ച്ച​തി​നാ​ല്‍ കൂ​ടു​ത​ല്‍ അ​പ​ക​ടം സം​ഭ​വി​ച്ചി​ല്ല.

തീ ​സ​മീ​പ​ത്തെ ക​ട​ക​ളി​ലേ​ക്ക് പ​ട​രു​ന്ന​തി​നു മു​ന്പ് അ​ഗ്നി​ശ​മ​ന സേ​ന​യെ​ത്തി വെ​ള്ളം ചീ​റ്റി​ച്ച്‌ തീ ​കെ​ടു​ത്തു​ക​യാ​യി​രു​ന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha