പോ​സ്റ്റ​ല്‍ ബാ​ല​റ്റ് ഒ​പ്പി​ട​ല്‍ ക്യാ​ന്പ്: റൂ​റ​ല്‍ എ​സ്പി​യു​ടെ ഉ​ത്ത​ര​വി​ല്‍ സേ​ന​യി​ല്‍ അ​മ​ര്‍​ഷം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ക​ണ്ണൂ​ര്‍: പോ​ലീ​സു​കാ​ര്‍​ക്കു​ള്ള പോ​സ്റ്റ​ല്‍ ബാ​ല​റ്റ് ഒ​പ്പി​ടു​ന്ന​തി​ന് നി​ശ്ച​യ​സ​മ​യ​പ​രി​ധി ഏ​ര്‍​പ്പെ​ടു​ത്തി​യ റൂ​റ​ല്‍ എ​സ്പി​യു​ടെ ഉ​ത്ത​ര​വി​ല്‍ പോ​ലീ​സ് സേ​ന​യി​ല്‍ പ്ര​തി​ഷേ​ധം. ക​ണ്ണൂ​ര്‍ റൂ​റ​ല്‍ എ​സ്പി​യാ​ണ് ഉ​ത്ത​ര​വി​റ​ക്കി​യി​രി​ക്കു​ന്ന​ത്. പോ​സ്റ്റ​ല്‍ ബാ​ല​റ്റ് കൗ​ണ്ട​ര്‍ സൈ​ന്‍ ചെ​യ്യു​ന്ന​തി​ന് റൂ​റ​ല്‍ പോ​ലീ​സി​ന്‍റെ കീ​ഴി​ലു​ള്ള സ​ബ് ഡി​വി​ഷ​നി​ല്‍ ഓ​രോ ദി​വ​സ​ത്തെ ക്യാ​ന്പാ​ണ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. കൂ​ത്തൂ​പ​റ​ന്പ്, ത​ല​ശേ​രി, ക​ണ്ണൂ​ര്‍ സ​ബ് ഡി​വി​ഷ​നി​ലാ​ണ് ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​റാ​ണ് പോ​സ്റ്റ​ല്‍ ബാ​ല​റ്റി​ല്‍ ഒ​പ്പി​ടേ​ണ്ട​ത്.ഇ​ന്ന‌് കൂ​ത്തു​പ​റ​ന്പ്, ത​ല​ശേ​രി സ​ബ് ഡി​വി​ഷ​നി​ലാ​ണ് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ ക്യാ​ന്പ് ചെ​യ്യു​ന്ന​ത്. കൂ​ത്തു​പ​റ​ന്പ്, ത​ല​ശേ​രി ഡി​വി​ഷ​ന്‍ പ​രി​ധി​യി​ലു​ള്ള പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​ര്‍ കൂ​ത്തു​പ​റ​ന്പ്, ത​ല​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പോ​യി പോ​സ്റ്റ​ല്‍ ബാ​ല​റ്റി​ല്‍ ഒ​പ്പു​വാ​ങ്ങ​ണം. ഇ​ന്നു​ത​ന്നെ വാ​ങ്ങി​യി​ല്ലെ​ങ്കി​ല്‍ പോ​സ്റ്റ​ല്‍ ബാ​ല​റ്റ് അ​വ​സ​രം ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ന​ഷ്ട​പ്പെ​ടും. പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​ര്‍​ക്കെ​ല്ലാം ഒ​പ്പു​വാ​ങ്ങാ​ന്‍ പോ​കു​ന്പോ​ള്‍ ആ ​ഡി​വി​ഷ​നു കീ​ഴി​ലു​ള്ള പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​വും അ​വ​താ​ള​ത്തി​ലാ​കും.

ഒ​പ്പി​ട്ടു​വാ​ങ്ങാ​ന്‍ പ​റ്റി​യി​ല്ലെ​ങ്കി​ല്‍ മ​റ്റൊ​രു ഡി​വി​ഷ​നി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ന്‍ വ​രു​ന്പോ​ള്‍ ഒ​പ്പി​ടു​വി​ക്കാ​ന്‍ പ​റ്റു​ക​യു​മി​ല്ല. നാ​ളെ ക​ണ്ണൂ​ര്‍ ഡി​വി​ഷ​നി​ലാ​ണു ക്യാ​ന്പ്. എ​ന്നാ​ല്‍ ചി​ല ഡ്യൂ​ട്ടി​ക​ള്‍ ഒ​ഴി​വാ​ക്കാ​ന്‍ പ​റ്റാ​ത്ത സേ​നാം​ഗ​ങ്ങ​ള്‍ ഉ​ണ്ട് ഇ​വ​ര്‍​ക്ക് വോ​ട്ട് ചെ​യ്യാ​നു​ള്ള അ​വ​സ​രം ന​ഷ്ട​പ്പെ​ടും. പോ​സ്റ്റ​ല്‍ ബാ​ല​റ്റ് ഒ​പ്പി​ട്ടു​കി​ട്ടാ​ന്‍ സ​മ​യ​പ​രി​ധി ഏ​ര്‍​പ്പെ​ടു​ത്തി​യ​ത് പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നാ​ണ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ആ​വ​ശ്യം.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha