മു​ഖ്യ​മ​ന്ത്രി​യും ക​ട​ന്ന​പ്പ​ള്ളി​യും നാ​ളെ പ​ത്രി​ക ന​ല്‍​കും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ക​ണ്ണൂ​ര്‍: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അ​ട​ക്ക​മു​ള്ള ജി​ല്ല​യി​ലെ എ​ല്‍​ഡി​എ​ഫ്‌ സ്ഥാ​നാ​ര്‍​ഥി​ക​ള്‍ നാ​ളെ മു​ത​ല്‍ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ക്കും.

മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി രാ​മ​ച​ന്ദ്ര​ന്‍ ക​ട​ന്ന​പ്പ​ള്ളി​യും നാ​ളെ പ​ത്രി​ക ന​ല്‍​കും. രാ​വി​ലെ 11ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വ​ര​ണാ​ധി​കാ​രി​യാ​യ എ​ഡി​സി(​ജ​ന​റ​ല്‍) മു​മ്ബാ​കെ പ​ത്രി​ക ന​ല്‍​കു​ക. സി​പി​എം ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സാ​യ അ​ഴീ​ക്കോ​ട​ന്‍ മ​ന്ദി​ര​ത്തി​ല്‍​നി​ന്ന്‌ പ്ര​മു​ഖ എ​ല്‍​ഡി​എ​ഫ്‌ നേ​താ​ക്ക​ള്‍​ക്കൊ​പ്പ​മാ​യി​രി​ക്കും പ​ത്രി​ക ന​ല്‍​കാ​ന്‍ എ​ത്തു​ക. ‌ പ്ര​ക​ട​ന​വും ആ​ള്‍​ക്കൂ​ട്ട​വു​മു​ണ്ടാ​കി​ല്ല.പ​തി​നൊ​ന്ന​ര​യോ​ടെ മ​ന്ത്രി രാ​മ​ച​ന്ദ്ര​ന്‍ ക​ട​ന്ന​പ്പ​ള്ളി വ​ര​ണാ​ധി​കാ​രി​യാ​യ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍(​ആ​ര്‍​ആ​ര്‍) മു​മ്ബാ​കെ പ​ത്രി​ക ന​ല്‍​കും.

മ​ന്ത്രി കെ.​കെ. ശൈ​ല​ജ (മ​ട്ട​ന്നൂ​ര്‍), എം.​വി. ഗോ​വി​ന്ദ​ന്‍ (ത​ളി​പ്പ​റ​മ്ബ്), കെ.​വി. സു​മേ​ഷ്‌(​അ​ഴീ​ക്കോ​ട്‌), എം. ​വി​ജി​ന്‍(​ക​ല്യാ​ശേ​രി), കെ.​വി. സ​ക്കീ​ര്‍ ഹു​സൈ​ന്‍(​പേ​രാ​വൂ​ര്‍) എ​ന്നി​വ​ര്‍ 16ന്‌ ​രാ​വി​ലെ 11ന്‌ ​ക​ണ്ണൂ​രി​ല്‍ ബ​ന്ധ​പ്പെ​ട്ട വ​ര​ണാ​ധി​കാ​രി​ക​ള്‍ മു​മ്ബാ​കെ പ​ത്രി​ക ന​ല്‍​കും. അ​ന്നു ത​ന്നെ ത​ല​ശേ​രി സ്ഥാ​നാ​ര്‍​ഥി എ.​എ​ന്‍. ഷം​സീ​ര്‍ ത​ല​ശേ​രി​യി​ല്‍ വ​ര​ണാ​ധി​കാ​രി​യാ​യ സ​ബ്‌​ക​ള​ക്ട​ര്‍​ക്കും പ​യ്യ​ന്നൂ​ര്‍ സ്ഥാ​നാ​ര്‍​ഥി ടി.​ഐ. മ​ധു​സൂ​ദ​ന​ന്‍ ഉ​പ​വ​ര​ണാ​ധി​കാ​രി​യാ​യ പ​യ്യ​ന്നൂ​ര്‍ ബി​ഡി​ഒ​യ്‌​ക്കും ഇ​രി​ക്കൂ​ര്‍ സ്ഥാ​നാ​ര്‍​ഥി സ​ജി കു​റ്റ്യാ​നി​മ​റ്റം ഉ​പ​വ​ര​ണാ​ധി​കാ​രി​യാ​യ ശ്രീ​ക​ണ്‌​ഠ​പു​രം ബി​ഡി​ഒ​ക്കും പ​ത്രി​ക ന​ല്‍​കും.

കൂ​ത്തു​പ​റ​മ്ബ്‌ മ​ണ്ഡ​ലം സ്ഥാ​നാ​ര്‍​ഥി കെ.​പി. മോ​ഹ​ന​ന്‍ 17ന്‌ ​രാ​വി​ലെ 11ന്‌ ​പ​ത്രി​ക ന​ല്‍​കും. മാ​ഹി​യി​ല്‍ എ​ല്‍​ഡി​എ​ഫ്‌ പി​ന്തു​ണ​യ്‌​ക്കു​ന്ന സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി എ​ന്‍. ഹ​രി​ദാ​സും അ​ന്നു ത​ന്നെ പ​ത്രി​ക ന​ല്‍​കും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha