കാ​സ​ര്‍​ഗോ​ഡ് ഐ​എ​ന്‍​എ​ല്‍ കൊ​ടി​യു​യ​ര്‍​ത്താ​ന്‍ എം.​എ. ല​ത്തീ​ഫ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കാ​സ​ര്‍​ഗോ​ഡ്: കാ​സ​ര്‍​ഗോ​ഡ് മ​ണ്ഡ​ല​ത്തി​ലെ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി ഐ​എ​ന്‍​എ​ല്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​എ. ല​ത്തീ​ഫി​നെ പ്ര​ഖ്യാ​പി​ച്ചു. നേ​ര​ത്തേ ഐ​എ​ന്‍​എ​ല്‍ ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യും ഉ​ദു​മ മ​ണ്ഡ​ലം ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യും പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ള്ള ല​ത്തീ​ഫ് ഇ​താ​ദ്യ​മാ​യാ​ണ് നി​യ​മ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന​ത്. ഐ​എം​സി​സി​യു​ടെ ഷാ​ര്‍​ജ, യു​എ​ഇ ക​മ്മി​റ്റി​ക​ളു​ടെ സെ​ക്ര​ട്ട​റി​യാ​യി 20 വ​ര്‍​ഷ​ത്തോ​ളം പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു.

വി​വി​ധ ക​ലാ, കാ​യി​ക, സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളി​ലും പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. ഐ​എ​ന്‍​എ​ല്‍ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കാ​സിം ഇ​രി​ക്കൂ​ര്‍, ട്ര​ഷ​റ​ര്‍ ബി.​ഹം​സ ഹാ​ജി, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മൊ​യ്തീ​ന്‍​കു​ഞ്ഞി ക​ള​നാ​ട്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​സീ​സ് ക​ട​പ്പു​റം എ​ന്നി​വ​ര്‍ കാ​സ​ര്‍​ഗോ​ഡ് ന​ട​ത്തി​യ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് സ്ഥാ​നാ​ര്‍​ഥി​യെ പ്ര​ഖ്യാ​പി​ച്ച​ത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha