വൈറസിനെ തുരത്തും എയര്‍ പ്യൂരിഫിക്കേഷനുമായി ഒരു വണ്ടിക്കമ്ബനി!

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മുംബൈ: ജാഗ്വാര്‍ ലാന്‍റ് റോവറിന്‍റെ പുതിയ എയര്‍ പ്യൂരിഫിക്കേഷന്‍ ടെക്നോളജി വൈറസുകളെയും ബാക്ടീരിയകളെയും പ്രതിരോധിക്കുമെന്ന് തെളിയിച്ചതായി കമ്ബനി. തങ്ങളുടെ ഭാവി കാബിന്‍ എയര്‍ പ്യൂരിഫിക്കേഷന്‍ ടെക്നോളജി ലബറോട്ടറി പരീക്ഷണത്തില്‍ വായുജന്യ ബാക്ടീരിയകള്‍ക്കും വൈറസുകള്‍ക്കും എതിരെ 97 ശതമാനം വരെ പ്രതിരോധം സാധ്യമാക്കുന്നതായി ജാഗ്വാര്‍ ലാന്‍റ് റോവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഹീറ്റിംഗ് വെന്‍റിലേഷന്‍, എയര്‍ കണ്ടീഷനിങ് എന്നിവയടങ്ങുന്ന സംവിധാനത്തിന്‍റെ പ്രോട്ടോ ടൈപ്പ് പാനസോണികിന്‍റെ നാനോ എക്സ് ടെക്നോളജിയാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ സംവിധാനമാണ് ബാക്ടീരിയയെയും വൈറസിനെയും തടയുന്നതിന് സഹായിക്കുന്നത്. ഭാവിയില്‍ ജാഗ്വാറിന്‍റെയും ലാന്‍റ് റോവറിന്‍റെയും കാബിന്‍ അനുഭവം മികച്ചതാക്കാന്‍ നിലവിലെ ഗവേഷണങ്ങള്‍ വഴിവെയ്ക്കുമെന്നും കമ്ബനി അറിയിച്ചു.

ആഡംബര വാഹനത്തെ പുനര്‍ നിര്‍വചിക്കുന്നതിന്‍റെ ഭാഗമായി കൈകൊള്ളുന്ന നടപടികളുടെ ഭാഗമാണ് ഈ ഗവേഷണമെന്നും കൂടുതല്‍ ഉപഭോക്തൃ കേന്ദ്രീകൃതമാകുന്നതിനും ജാഗ്വാര്‍, ലാന്‍റ് റോവറിന്‍റേത് മാത്രമായ അനുഭവം നല്‍കുന്നതിനും സമൂഹത്തെ ഗുണകരമായി സ്വാധീനിക്കാനുമാണ് നിലവിലെ ഗവേഷണമെന്നും കമ്ബനി പറയുന്നു.

എയര്‍ഫില്‍ട്രേഷന്‍റെ പ്രോട്ടോടൈപ്പ് ബാക്ടീരിയ വൈറസ് എന്നിവക്കെതിരെ 97 ശതമാനം വരെ പ്രതിരോധം തീര്‍ക്കുമെന്ന് തെളിഞ്ഞതായി കമ്ബനി പറയുന്നു. പുതിയ കൊറോണ വൈറസിനെ( സാര്‍സ് കോറോണ വൈറസ് 2 ) പ്രതിരോധിക്കാനാകുമോ എന്നത് കൂടി പരീക്ഷിച്ചറിഞ്ഞതാണ് ജാഗ്വാര്‍, ലാന്‍റ് റോവര്‍ വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ഭാവി എയര്‍ പ്യൂരിഫിക്കേഷന്‍ ടെക്നോളജി എന്നും കമ്ബനി അവകാശപ്പെടുന്നു.

വികസിതമായ പുതിയ സാങ്കേതികവിദ്യ വായുവിലെ ദുര്‍ഗന്ധം അകറ്റുന്നതും അലര്‍ജിക്ക് കാരണമായ പദാര്‍ത്ഥങ്ങളെ നിര്‍വീര്യമാക്കി വായു ശുദ്ധീകരിക്കുന്നതുമാണ്. കാബിന്‍ പ്യൂരിഫിക്കേഷന് വേണ്ടിയുള്ള ഗവേഷണം ജാഗ്വാറിന് ആധുനിക ആഡംബര വാഹനങ്ങളുടെ നിര്‍വചനത്തെ മാറ്റി മറിക്കാനും തനതായ ഉപഭോക്തൃ അനുഭവം നല്‍കാനും പ്രാപ്‍തമാക്കും. സാമൂഹത്തിന് ഗുണകരമായ പ്രഭാവം ചെലുത്താനും സാങ്കേതിക വിദ്യ വഴി സാധിക്കുമെന്നും കമ്ബനി അവകാശപ്പെടുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha