സഹോദരി മാളവികയ്ക്ക് പിറന്നാള്‍ ആശംസയുമായി നടന് കാളിദാസ് ജയറാം. രസകരമായ കുറിപ്പിനൊപ്പമാണ് താരം ആശംസ അറിയിച്ചത്. നിന്റെ പിറന്നാള്‍ നിന്റെ അടിപൊളി സഹോദരന്റെ പോലെ കൂളായിരിക്കട്ടെ എന്നായിരുന്നു താരം പറഞ്ഞത്. ഹാപ്പി ബര്‍ത്ത്ഡേ ചിമ്ബാന്സിയെന്നും അതിനൊപ്പം കുറിച്ചിട്ടുണ്ട്. ചക്കിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് കുറിപ്പ്.
പോസ്റ്റിന് താഴെ കാളിദാസിന് രസികന്‍ മറുപടിയുമായി മാളവികയും എത്തി. നിന്റെ തലച്ചോറിന് ഒന്നും സംഭവിച്ചിട്ടില്ലല്ലോ എന്നായിരുന്നു മാളവികയുടെ ചോദ്യം. എന്തായാലും കാളിദാസിന്റെ പോസ്റ്റും ചക്കിയുടെ മറുപടിയും ആരാധകരുടെ മനം കവരുകയാണ്. നിരവധി പേരാണ് ചക്കിക്ക് ആശംസകള്‍ അറിയിച്ചിരിക്കുന്നത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു