ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സൗജന്യ കൊറോണ വാക്സിനേഷന്‍ ലഭ്യമാക്കി ടിവിഎസ്ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സൗജന്യ കൊറോണ വാക്സിനേഷന്‍ ലഭ്യമാക്കി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കൊച്ചി : പ്രമുഖ ടൂ-ത്രീ വീലര്‍ ഉല്‍പ്പാദകരായ ടിവിഎസ് മോട്ടോര്‍ കമ്ബനി എല്ലാ ജീവനക്കാര്‍ക്കും തൊട്ടടുത്ത കുടുംബാംഗങ്ങള്‍ക്കും സൗജന്യ കൊറോണ വാക്സിനേഷന്‍ ലഭ്യമാക്കുന്നു. സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള കുത്തിവയ്പ്പ് നേരിട്ടും പരോക്ഷമായും രാജ്യത്തുടനീളമുള്ള 35,000 ജീവനക്കാര്‍ക്ക് ഉപകാരപ്രദമാകും.
ടിവിഎസ് കമ്ബനി ജീവനക്കാരുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്നുവെന്ന് ടിവിഎസ് മോട്ടോര്‍ കമ്ബനി ഹ്യൂമണ്‍ റിസോഴ്സ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ആര്‍. അനന്തകൃഷ്ണന്‍ പറഞ്ഞു. പകര്‍ച്ചവ്യാധിയുടെ കാലത്ത് ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഡോക്ടര്‍ ഓണ്‍കോള്‍, ആരോഗ്യ ബോധവല്‍ക്കരണം തുടങ്ങിയ പരിപാടികളിലൂടെ ആവശ്യമായ പിന്തുണ കമ്ബനി നല്‍കി പോന്നിരുന്നുവെന്നും കുത്തിവയ്പ്പിലൂടെ ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും ആരോഗ്യ പരിരക്ഷയിലുള്ള ഉത്തരവാദിത്വം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha