കുറ്റപത്രം സമര്‍പ്പിച്ചാല്‍ ജാമ്യം റദ്ദാക്കാനാകില്ലെന്ന് സുപ്രീംകോടതി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ന്യൂഡല്‍ഹി: പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയതിനെത്തുടര്‍ന്ന് അനുവദിച്ച വ്യക്തിയുടെ സ്വാഭാവിക ജാമ്യം പിന്നീട് കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ മാത്രം റദ്ദാക്കാനാകില്ലെന്ന് സുപ്രീംകോടതി. ഒരു കേസില്‍ വിചാരണക്കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം,പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചതിനെത്തുടര്‍ന്ന് റദ്ദാക്കാന്‍ ഉത്തരവിട്ട അലഹാബാദ് ഹൈക്കോടതി വിധി തള്ളിക്കൊണ്ടാണ് ഉത്തരവ്. കുറ്റപത്രം സമര്‍പ്പിച്ചാല്‍ ജാമ്യം റദ്ദാക്കുമെന്ന വ്യവസ്ഥയിലല്ല ജാമ്യം അനുവദിച്ചത് .കുറ്റപത്രം സമര്‍പ്പിക്കുന്നതും മുന്‍കൂര്‍ ജാമ്യം റദ്ദാക്കുന്നതുമായി യാതൊരു ബന്ധവുമില്ലെന്നും ജസ്റ്റിസുമാരായ എന്‍.വി.രമണ,​ സൂര്യകാന്ത്,​ അനിരുദ്ധാ ബോസ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha