കാരണം കൂടാതെ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്നും യുവാവ് പിന്‍മാറി; മനംനൊന്ത് യുവതി ജീവനൊടുക്കി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 9 March 2021

കാരണം കൂടാതെ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്നും യുവാവ് പിന്‍മാറി; മനംനൊന്ത് യുവതി ജീവനൊടുക്കി

നിശ്ചയിച്ച്‌ ഉറപ്പിച്ച വിവാഹത്തില്‍ നിന്നും യുവാവ് പിന്മാറിയതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി. ഉത്തര്‍പ്രദേശിയെ ബുദാന്‍ സ്വദേശിനിയായ ഇരുത്തിരണ്ടുകാരി ഷാമയാണ് കഴിഞ്ഞ
ദിവസം ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ യുവാവിനെതിരെ പൊലീസ് കേസെടുത്തു.

ബുദാന്‍ സ്വദേശി ആതിക്കുമായി ഷാമയുടെ വിവാഹം രണ്ട് മാസം മുമ്ബാണ് നിശ്ചയിച്ചത്. എന്നാല്‍ കഴിഞ്ഞ തിങ്കളാഴ്ച ആതിക്ക് ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച്‌ ഷാമയുമായുള്ള വിവാഹത്തില്‍ നിന്നും പിന്മാറുകയായിരുന്നു.

ആതിക്കിന്‍റെ നടപടിയില്‍ മാനസികാമയി തകര്‍ന്ന ഷാമ വീട്ടിലെത്തിയ
ശേഷം തൂങ്ങിമരിക്കുകയായിരുന്നു.സംഭവത്തില്‍ യുവതിയുടെ ബന്ധുക്കളുടെ പരാതിയില്‍ കേസെടുത്തതായി സീനിയര്‍ പൊലീസ് സൂപ്രണ്ട് സങ്കല്‍പ് ശര്‍മ സ്ഥിരീകരിച്ചു

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog