അറുപത്തിയൊന്നുകാരിയായ വീട്ടമ്മയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; കിടപ്പുമുറിയിലേക്ക് വലിച്ചിഴച്ച്‌ കൊണ്ടുപോയ മോളിയെ പ്രതി അതിക്രൂരമായി ബലാത്സംഗം ചെയ്യുകയും ശേഷം കഴുത്തില്‍ കുരുക്കിട്ട് ശ്വാസം മുട്ടിച്ച്‌ കൊല്ലുകയുമായിരുന്നു, വര്‍ഷങ്ങള്‍ക്കു ശേഷം കേസില്‍ പ്രതിക്ക് വധശിക്ഷ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

എറണാകുളം പുത്തന്‍വേലിക്കരയില്‍ വീട്ടമ്മയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ വിധിച്ച്‌ കോടതി. അറുപത്തിയൊന്നുകാരിയായ മോളിയെ കൊലപ്പെടുത്തിയ കേസിലാണ് അസം സ്വദേശിയായ പരിമള്‍ സാഹുവിനെ പറവൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിരിക്കുന്നത്. 2018 മാര്‍ച്ച്‌ 19 നായിരുന്നു ക്രൂരമായ ബലാംത്സഗത്തിനൊടുവില്‍ വീട്ടമ്മയെ പ്രതി കൊലപ്പെടുത്തിയത്.

കൊലപാതകം, വീട്ടിലേക്ക് അതിക്രമിച്ച്‌ കടക്കല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ കേസുകളില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയുണ്ടായി. ഇതോടൊപ്പം തന്നെ 1,20,000 രൂപ പിഴയും വിധിച്ചു. പുത്തന്‍വേലിക്കരയില്‍ മോളിയുടെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു പ്രതിയായ മുന്ന എന്ന് വിളിക്കുന്ന പെരുമള്‍ സാഹു സംഭവ ദിവസം മദ്യപിച്ചെത്തുകയും പ്രതി കല്ലുപയോഗിച്ച്‌ മോളിയുടെ തലയില്‍ ഇടിച്ചു വീഴ്ത്തുകയുമാണ് ചെയ്തത്ഇതിനുപിന്നാലെ കിടപ്പുമുറിയിലേക്ക് വലിച്ചിഴച്ച്‌ കൊണ്ടുപോയ മോളിയെ പ്രതി അതിക്രൂരമായി ബലാത്സംഗം ചെയ്യുകയും ശേഷം കഴുത്തില്‍ കുരുക്കിട്ട് ശ്വാസം മുട്ടിച്ച്‌ കൊല്ലുകയുമായിരുന്നു. കൊലപാതകം നടക്കുമ്ബോള്‍ മോളിയുടെ ഭിന്നശേഷിക്കാരനായ മകന്‍ ഡെന്നി ഒപ്പം ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഡെന്നിയുടെ കണ്‍മുന്നില്‍വച്ചായിരുന്നു പ്രതി മോളിയുടെ തലക്കടിച്ചതും മുറിയിലേക്ക് വലിച്ചിഴച്ച്‌ കൊണ്ടു പോയതുമെന്നും കണ്ടെത്തി.

കൃത്യത്തിനു ശേഷം കുറ്റം ഡെന്നിയുടെ തലയില്‍ കെട്ടി വെക്കാനുള്ള ശ്രമവും പ്രതി നടത്തിയിരുന്നു. ഡെന്നി ധരിച്ച ടീഷര്‍ട്ടില്‍ മരിച്ച മോളിയുടെ രക്തവും പുരട്ടിയിരുന്നു. അതുകൊണ്ടു തന്നെ പൊലീസ് ആദ്യം സംശയിച്ചത് ഡെന്നിയെയായിരുന്നു. അധികം സംസാരിക്കാന്‍ അറിയാത്ത ഡെന്നി മുന്നക്ക് എല്ലാമറിയാം എന്ന് ആവര്‍ത്തിച്ച്‌ പറഞ്ഞതാണ് പ്രതിയിലേക്ക് പൊലീസ് അന്വേഷണം എത്തിച്ചത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha