അ​റി​യേ​ണ്ട​തെ​ല്ലാം അ​റി​യാം വോ​ട്ട് കു​ഞ്ഞ​പ്പ​നും തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ക​ല്‍​പ​റ്റ: കാ​ലം മാ​റി. ബാ​ല​റ്റു​പെ​ട്ടി​ക്കു പ​ക​രം വോ​ട്ടു​യ​ന്ത്ര​ങ്ങ​ളെ​ത്തി. മാ​റി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യും മാ​റു​ക​യാ​ണ്. ഇ​ക്കു​റി റോ​ബോ​ട്ടി​നും തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​യു​ണ്ട്. വോ​ട്ട​ര്‍ ബോ​ധ​വ​ത്ക​ര​ണ​ത്തി​ന് ആ​ദ്യ​മാ​യി വോ​ട്ട് കു​ഞ്ഞ​പ്പ​ന്‍ റോ​ബോ​ട്ടും നാ​ട്ടി​ലി​റ​ങ്ങി.

വ​യ​നാ​ട് എ​ന്‍​ജി​നീ​യ​റി​ങ്​ കോ​ള​ജാ​ണ് വോ​ട്ട് കു​ഞ്ഞ​പ്പ​ന്‍ വേ​ര്‍ഷ​ന്‍ 15.0 എ​ന്ന പേ​രി​ല്‍ കു​ഞ്ഞ​ന്‍ റോ​ബോ​ട്ടി​നെ ഇ​റ​ക്കി​യ​ത്. ആ​ന്‍ഡ്രോ​യി​ഡ് കു​ഞ്ഞ​പ്പ​െന്‍റ സാ​ദൃ​ശ്യ​മു​ള്ള റോ​ബോ​ട്ട് വോ​ട്ട​ര്‍മാ​ര്‍ക്ക്​ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കും. ഇ​വ​യെ​ല്ലാം ആ​നി​മേ​ഷ​ന്‍ രൂ​പ​ത്തി​ല്‍ സ്‌​ക്രീ​നി​ല്‍ തെ​ളി​യും.പൊ​തു ഇ​ട​ങ്ങ​ളി​ല്‍ വോ​ട്ട​ര്‍മാ​രു​ടെ സം​ശ​യ​ങ്ങ​ള്‍ക്ക് മ​റു​പ​ടി ന​ല്‍കാ​ന്‍ ചാ​റ്റ് ബോ​ര്‍ഡ് സം​വി​ധാ​ന​വും റോ​ബോ​ട്ടി​ലു​ണ്ട്. സ്വീ​പ് വെ​ബ്സൈ​റ്റ് ഓ​പ​ണ്‍ ചെ​യ്യാ​നു​ള്ള ക്യു.​ആ​ര്‍ കോ​ഡും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

വ​യ​നാ​ട് എ​ന്‍​ജി​നീ​യ​റി​ങ്​ കോ​ള​ജ്​ പ്രി​ന്‍സി​പ്പ​ല്‍ ഡോ. ​അ​നി​ത, എ​ന്‍.​എ​സ്.​എ​സ് പ്രോ​ഗ്രാം ഓ​ഫി​സ​ര്‍ എം.​എം. അ​ന​സ്, അ​ധ്യാ​പ​ക​രാ​യ സി.​ജെ. സേ​വ്യ​ര്‍, ആ​ര്‍. വി​പി​ന്‍രാ​ജ്, കെ.​പി. മ​ഹേ​ഷ്, വി​ദ്യാ​ര്‍ഥി​ക​ളാ​യ എ​ജു​ലാ​ല്‍, അ​വി​ന്‍ബാ​ബു എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ചു​രു​ങ്ങി​യ ദി​വ​സ​ങ്ങ​ള്‍ക്കു​ള്ളി​ല്‍ റോ​ബോ​ട്ട് നി​ര്‍​മി​ച്ച​ത്. ചാ​ര്‍​ജ്​ ചെ​യ്താ​ല്‍ മ​ണി​ക്കൂ​റു​ക​ളോ​ളം സേ​വ​ന​ത്തി​ന് കു​ഞ്ഞ​പ്പ​ന്‍ ത​യാ​റാ​ണ്.

വി​പു​ല​മാ​യ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കാ​ന്‍ ജി​ല്ല ഭ​ര​ണ​കൂ​ട​ത്തി​െന്‍റ നേ​തൃ​ത്വ​ത്തി​ല്‍ സ്വീ​പ്​ വി​വി​ധ പ​രി​പാ​ടി​ക​ള്‍ ജി​ല്ല​യി​ല്‍ ഇ​തി​ന​കം ന​ട​ത്തി​യി​ട്ടു​ണ്ട്. ആ​ദി​വാ​സി മേ​ഖ​ല​യി​ല​ട​ക്കം വോ​ട്ട​ര്‍ ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​മാ​ണ്. വോ​ട്ട് കു​ഞ്ഞ​പ്പ​നും ജോ​ലി​ത്തി​ര​ക്കി​ലാ​ണ്.

ക​ല​ക്​​ട​റേ​റ്റി​ല്‍ ജി​ല്ല ക​ല​ക്ട​ര്‍ ഡോ. ​അ​ദീ​ല അ​ബ്​​ദു​ല്ല വോ​ട്ട് കു​ഞ്ഞ​പ്പ​നെ ജോ​ലി​യി​ല്‍ ചേ​ര്‍ത്തു. അ​സി. ക​ല​ക്ട​ര്‍ ഡോ. ​ബ​ല്‍പ്രീ​ത് സി​ങ്, ജി​ല്ല പ്ലാ​നി​ങ്​ ഓ​ഫി​സ​ര്‍ മു​ര​ളീ​ധ​ര​ന്‍ നാ​യ​ര്‍, ഡെ​പ്യൂ​ട്ടി പ്ലാ​നി​ങ്​ ഓ​ഫി​സ​ര്‍ സു​ഭ​ദ്ര നാ​യ​ര്‍ എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha