കുടുംബ യോഗങ്ങൾ കേന്ദ്രീകരിച്ച് സതീശൻ പാച്ചേനിയുടെ പര്യടനം
കണ്ണൂരാൻ വാർത്ത
യു.ഡി.എഫ് സ്ഥാനാർത്ഥി സതീശൻ പാച്ചേനി വിവിധ കുടുംബയോഗങ്ങളിൽ പങ്കെടുത്താണ് കഴിഞ്ഞ ദിവസം പ്രചരണ പരിപാടി കൊഴുപ്പിച്ചത്. രാവിലെ വിവിധ സ്ഥലങ്ങളിലും വ്യക്തികളെയും സന്ദർശിച്ച് തുടങ്ങിയ പരിപാടിയിൽ 9.30 യോടെ പ്രസ്സ് ക്ലബിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലുമൊന്നിച്ച് മീറ്റ് ദി പ്രസ്സിൽ പങ്കെടുത്തു. തുടർന്ന് 
ബർണ്ണശേരിയിൽ സി.എസ്.ഐ ചർച്ചിലും, ഹോളി ട്രിനിറ്റി കത്തീഡ്രലിലും വിശ്വാസികളെ കണ്ട് ഓശാന ഞായറിന്റെ ഭാഗമായി. കെ.എസ്.എസ്.പി.എ യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കുടുംബ സംഗമത്തിൽ ഇക്കോസ് ഓഡിറ്റോറിയത്തിൽ പങ്കെടുത്തു. 
മയ്യാല പീടികയിലും, ഉരുവച്ചാലിലും , മുൻസിപ്പൽ കോട്ടേജ് പരിസരത്തും, ചാല അമ്പലത്തിന് സമീപത്തും, വലിയന്നൂർ,കക്കറ,നടാൽ നാറാണത്തും പള്ളിപ്രത്തും, കൊട്ടാണിച്ചേരിയിലും, കുട്ടിക്കകം മുനമ്പിലും, തളാപ്പ് എക്സോറ 
ഓഡിറ്റോറിയത്തിലും നടന്ന കുടുംബയോഗങ്ങളിൽ പങ്കെടുത്തു. 
രാവിലെയും വൈകിട്ടും വിവിധ സ്ഥലങ്ങളും വ്യക്തികളെയും സന്ദർശിക്കുകയും ചെയ്ത് തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ പുതിയ തലങ്ങളിലേക്ക് യു.ഡി.എഫ് കടക്കുകയാണ്. 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത