മുഖ്യമന്ത്രിയുടെ ഓഫീസ് പിണറായി കള്ളക്കടത്ത് കേന്ദ്രമാക്കി : സജീവ് മാറോളി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 30 March 2021

മുഖ്യമന്ത്രിയുടെ ഓഫീസ് പിണറായി കള്ളക്കടത്ത് കേന്ദ്രമാക്കി : സജീവ് മാറോളി


മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്ത് കേന്ദ്രമാക്കിയ ആളാണ് പിണറായി വിജയനെന്ന് കെ പി സി സി ജനറൽ സെക്രട്ടറി സജീവ് മാറോളി. ഇരിക്കൂർ അസംബ്ലി നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി സജീവ് ജോസഫിന്റെ ചെങ്ങളായി പഞ്ചായത്തിലെ പ്രചാരണ പരിപാടിയുടെ ഉദ്ഘാടനം പരിപ്പായിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരത്തിൽ നാമൊന്നും വിചാരിക്കാത്ത കാര്യങ്ങളാണ് പിണറായിയും കോടിയേരിയുടെ മക്കളും കൂടി ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. സജീവ് ജോസഫ് ഇന്ന് ചെങ്ങളായി, ചുഴലി മണ്ഡലങ്ങളിലാണ് പര്യടനം നടത്തുന്നത്. ചെങ്ങളായി, മുങ്ങം, കോട്ടപ്പറമ്പ, മൊയ്യാലം, തവറൂൽ, കൊയ്യം, പാറക്കാടി , പെരുന്തലേരി, വളക്കൈ മദ്രസ, മണക്കാട്, തേർതല, തേറളായി, വളക്കൈ ടൗൺ എന്നിവിടങ്ങളിൽ പര്യടനം നടത്തിയശേഷം ചുഴലി പഞ്ചായത്തിൽ പ്രവേശിക്കും. പി പി ഖാദർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ടി എൻ എ ഖാദർ, കെ വി ഫിലോമിന, കൊയ്യം ജനാർദ്ദനൻ, കെസി വിജയൻ , ടി സി പ്രിയ, നൗഷാദ് ബ്ലാത്തൂർ, രാജേഷ് നമ്പ്യാർ, ഖാദർ കൗപ്രം, ആശിഖ് ചെങ്ങളായി, സി ഖാദർ, അഷ്റഫ്, സി ദാമോദരൻ , നസീമ , ഐബിൻ ജേക്കബ്, അഷ്‌റഫ്‌ ചുഴലി തുടങ്ങിയവർ പങ്കെടുത്തു. 

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog