മത്സരം സമുദായികനേതൃത്വങ്ങളെ പ്രീണിപ്പിക്കാന്‍; വിവാദങ്ങളില്‍ വികസനം മുതല്‍ ബി.ജെ.പി. ബാന്ധവവും ലൗജിഹാദും വരെ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Tuesday, 30 March 2021

മത്സരം സമുദായികനേതൃത്വങ്ങളെ പ്രീണിപ്പിക്കാന്‍; വിവാദങ്ങളില്‍ വികസനം മുതല്‍ ബി.ജെ.പി. ബാന്ധവവും ലൗജിഹാദും വരെ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാന്‍ ആറുദിവസം മാത്രം ശേഷിക്കേ, അടിയൊഴുക്കുകള്‍ ശക്തം. അവസാനഘട്ടത്തില്‍ വിവിധ സമുദായികനേതൃത്വങ്ങളെ പാട്ടിലാക്കാനുള്ള അണിയറനീക്കം ശക്തം. ഭരണപക്ഷം മുഖ്യ അജന്‍ഡയാക്കാനുദ്ദേശിച്ച വികസനം ബി.ജെ.പി. ബാന്ധവം, പൗരത്വ ഭേദഗതി നിയമം, ശബരിമല, ലൗജിഹാദ് വിവാദങ്ങളില്‍ മുങ്ങി.പരസ്പരം ബി.ജെ.പി. ബാന്ധവമാരോപിച്ച് എല്‍.ഡി.എഫും യു.ഡി.എഫും തുടക്കം മുതല്‍ നടത്തിയ പ്രചാരണം ന്യൂനപക്ഷ വോട്ടില്‍ കണ്ണുവച്ചായിരുന്നു. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കൊപ്പം നിന്ന ന്യൂനപക്ഷങ്ങള്‍, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിലപാട് മാറ്റിയിരുന്നു. തദ്ദേശതെരഞ്ഞെടുപ്പോടെ അവര്‍ വീണ്ടും ഇടതുമുന്നണിയോടടുത്തു. ഇതിനെതിരേ ജാഗ്രതയോടെയാണു യു.ഡി.എഫ്. പ്രചാരണം.
ഗുരുവായൂരും തലശേരിയും ബാലശങ്കറിന്റെ ഡീലും
തലശേരി, ഗുരുവായൂര്‍ മണ്ഡലങ്ങളില്‍ സി.പി.എം. തോല്‍ക്കണമെന്നും യു.ഡി.എഫ്. ജയിക്കണമെന്നും തൃശൂരിലെ ബി.ജെ.പി. സ്ഥാനാര്‍ഥികൂടിയായ സുരേഷ്‌ഗോപി എം.പി. പറഞ്ഞതാണ് ഏറ്റവും പുതിയ വിവാദം. ഗുരുവായൂര്‍, തലശേരി, ദേവികുളം മണ്ഡലങ്ങളില്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥികളുടെ പത്രിക തള്ളിയതു വിവാദമായിരുന്നു. സുരേഷ്‌ഗോപിയുടെ പ്രസ്താവനയോടെ ഇടതുമുന്നണി അത് ആളിക്കത്തിക്കുകയാണ്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog