മ്ലേച്ഛനാണെന്ന് ജോയ്സ് ജോര്‍ജ് സ്വയം വിളിച്ചു പറയുന്നു; അപമാനിച്ചത് വിദ്യാര്‍ഥിനികളെ കൂടിയാണെന്ന് ഡീന്‍ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 30 March 2021

മ്ലേച്ഛനാണെന്ന് ജോയ്സ് ജോര്‍ജ് സ്വയം വിളിച്ചു പറയുന്നു; അപമാനിച്ചത് വിദ്യാര്‍ഥിനികളെ കൂടിയാണെന്ന് ഡീന്‍

ഇടുക്കി: എറണാകുളം സെന്‍റ് തെരാസസ് കോളജിലെ പെണ്‍കുട്ടികളുമായി രാഹുല്‍ ഗാന്ധി സംവദിച്ചതിനെ അശ്ലീല പരാമര്‍ശത്തിലൂടെ പരിഹസിച്ചത് ജോയ്സ് ജോര്‍ജിനെതിരെ ഇടുക്കി എം.പി ഡീന്‍ കുര്യാക്കോസ്. മുന്‍ എം.പി കൂടിയായ ജോയ്സ് ജോര്‍ജ് അപമാനിച്ചത് വിദ്യാര്‍ഥിനികളെ കൂടിയാണെന്ന് ഡീന്‍ പറഞ്ഞു.

ഇടതുപക്ഷ നേതൃത്വത്തിന്‍റെ സ്ത്രീ വിരുദ്ധ മനോഭാവമാണ് പുറത്തുവന്നത്. ഇടത് നേതാക്കളുടെ സ്ത്രീ വിരുദ്ധ പ്രസംഗങ്ങള്‍ അതിരുകടന്നിരിക്കുന്നു. ഈ വിഷയത്തില്‍ ഇടതുപക്ഷ നേതൃത്വം പൊതുസമൂഹത്തോട് മാപ്പു പറയണമെന്നും ഡീന്‍ ആവശ്യപ്പെട്ടു.

നിസാരമായ പരാമര്‍ശമല്ല ജോയ്സ് ജോര്‍ജ് നടത്തിയത്. സ്വയം മ്ലേച്ഛനാണെന്ന് അദ്ദേഹം പൊതുസമൂഹത്തോട് വിളിച്ചു പറയുകയാണ് ചെയ്തത്.അവനവന്‍റെ ഉള്ളിരിപ്പാണ് പുറത്തുവന്നത്. അശ്ലീല വികാരക്കാരനാണെന്ന് പരാമര്‍ശത്തിലൂടെ ജോയ്സ് തെളിയിച്ചിരിക്കുന്നു. ജോയ്സിനെതിരെ തെരഞ്ഞെടുപ്പ് കമീഷനും വനിതാ കമീഷനും പരാതി നല്‍കുമെന്നും ഡീന്‍ഡീന്‍ പറഞ്ഞു.

മന്ത്രി എം.എം മണിയുടെ സാന്നിധ്യത്തിലാണ് പരാമര്‍ശം നടത്തിയത്. എം.എം മണിയും നിരവധി തവണ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയിട്ടുള്ള കാര്യവും പൊതുസമൂഹത്തിന് അറിയാം. എം.എം മണിയെ സുഖിപ്പിക്കലാണ് കുറച്ചു നാളായി ജോയ്സ് ജോര്‍ജ് നടത്തി വരുന്ന രാഷ്ട്രീയം. മാന്യതയുടെ മുഖംമൂടി അണിഞ്ഞ് പൊതുസമൂഹത്തിന് മുമ്ബിലെത്തുന്നവരുടെ ഉള്ളിലിരിപ്പ് പുറത്തായെന്നും ഡീന്‍ കുര്യാക്കോസ് മാധ്യമങ്ങളോട് വ്യക്തമാക്കി.

ജോയ്സ് ജോര്‍ജിന്‍റെ പരാമര്‍ശത്തിനെ ഫേസ്ബുക്ക് പോസ്റ്റിലൂടെയും ഡീന്‍ കുര്യാക്കോസ് രൂക്ഷമായി വിമര്‍ശിച്ചു.

സ്റ്റീഫന്‍ നെടുമ്ബള്ളിയുടെ ഡയലോഗാണ് ജോയ്സിനോട് എനിക്കും പറയാനുള്ളത്...
സംഗതി കൊള്ളാം ജോയ്സേ...
പക്ഷേ രാജീവ്‌ ഗാന്ധിയാണ് രാഹുല്‍ ഗാന്ധിയുടെ പിതാവ്
ശ്രീ .രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ച്‌ ജോയ്സ് ജോര്‍ജ് നടത്തിയ തെരഞ്ഞെടുപ്പ് പ്രസംഗം ഇടതുമുന്നണിയുടെ നിലവാരമാണ് കാണിക്കുന്നത്. അവനവന്‍്റെ ഉള്ളിലുള്ള അശ്ലീലമാണ് പുറത്ത് വരുന്നത്. എത്ര മാത്രം മ്ലേച്ഛകരമാണ് മനസ്സെന്ന് തെളിയിച്ചിരിക്കുന്നു. ജോയ്സ് അപമാനിച്ചത് വിദ്യാര്‍ഥിനികളെ കൂടിയാണ് .
അസഭ്യ പ്രസംഗത്തിന് പേര് കേട്ട എം.എം മണിയുടെ തെരഞ്ഞെടുപ്പ് പ്രചരണ വേദിയില്‍ അസഭ്യ പ്രസംഗം കൊണ്ട് ആശാനെ സുഖിപ്പിച്ച്‌ ശിഷ്യത്വം സ്വീകരിക്കുന്നതാണ് ജോയ്സ് ജോര്‍ജിന്‍റെ രാഷ്ട്രീയം .
രാഹുല്‍ ഗാന്ധിയെ ആക്ഷേപിക്കാന്‍ ഇയാള്‍ക്കെന്താണ് യോഗ്യത???
ഇയാളുടെ സ്വഭാവത്തിനുള്ള മറുപടി നല്‍കി കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ഇടുക്കിയിലെ പ്രബുദ്ധരായ ജനങ്ങള്‍ ഇയാളെ ആട്ടിപ്പായിച്ചതാണ്
വീണ്ടും ഇടുക്കിയുടെ മണ്ണില്‍ അശ്ലീലം വാരി വിതറാന്‍ അയാള്‍ വീണ്ടും വന്നിരിക്കുന്നു.
സ്ത്രീ ശാക്തികരണവും പുരോഗമനവാദങ്ങളും നിങ്ങള്‍ക്ക് കവല പ്രസംഗങ്ങള്‍ക്ക് വേണ്ടി മാത്രമുള്ളതാണെന്ന് വ്യക്തം .നവോഥാന നായകന്മാരുടെ വനിതാ മതില്‍, സ്ത്രീ ശാക്തീകരണം എന്നീ പൊറാട്ട് നാടകങ്ങള്‍ക്ക് ശേഷം ഇടതുമുന്നണിക്ക് വിഷയ ദാരിദ്യം നേരിടുന്നതിന്‍്റെ ഉത്തമ ഉദാഹരണമാണ് ജോയിസ് ജോര്‍ജ്ജിന്റെ പ്രസംഗം.
അടിസ്ഥാനരഹിതവും വ്യക്തിഹത്യപരവുമായ ഈ പരാമര്‍ശത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി സമര്‍പ്പിച്ച്‌ നിയമ വഴി തേടും.
ഇരട്ടയാറില്‍ എല്‍.ഡി.എഫ് സംഘടിപ്പിച്ച എം.എം മണിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പ്രസംഗിക്കവെയാണ് രാഹുല്‍ ഗാന്ധിക്കെതിരെ ജോയ്സ് ജോര്‍ജ് അശ്ലീല പരാമര്‍ശം നടത്തിയത്. സെന്‍റ് തെരാസസ് കോളജ് സന്ദര്‍ശനവേളയില്‍ വിദ്യാര്‍ഥികളെ രാഹുല്‍ ഐക്കിഡോ പരിശീലിപ്പിച്ചതിനെയാണ് മുന്‍ എം.പി പരിഹസിച്ചത്.

രാഹുല്‍ ഗാന്ധി പെണ്‍കുട്ടികള്‍ മാത്രമുള്ള കോളജുകളിലെ പോവുകയുള്ളു. അവിടെ ചെന്ന് വളഞ്ഞു നില്‍ക്കാനും നിവര്‍ന്നു നില്‍ക്കാനും പഠിപ്പിക്കും. പക്ഷെ അങ്ങനെയൊന്നും ചെയ്യരുത്. കാരണം, രാഹുല്‍ പെണ്ണ് കെട്ടിയിട്ടില്ല -ഇതായിരുന്നു ജോയ്സ് ജോര്‍ജിന്‍റെ പരാമര്‍ശം. മന്ത്രി എം.എം മണിയുടെ സാന്നിധ്യത്തിലായിരുന്നു സ്ത്രീ വിരുദ്ധ പരാമര്‍ശം ജോയ്സ് ജോര്‍ജ് നടത്തിയത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog