കുറ്റ്യാടി‍യില്‍ നിന്ന് സഖാക്കള്‍ വിളിച്ചു 'ഹലോ എകെജി സെന്ററല്ലേ, മുന്നണി ഉണ്ടാവും പാര്‍ട്ടി ഉണ്ടാകില്ല', സിപി‌എമ്മുകാരുടെ ഫോണ്‍ വിളി വൈറലാകുന്നു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 11 March 2021

കുറ്റ്യാടി‍യില്‍ നിന്ന് സഖാക്കള്‍ വിളിച്ചു 'ഹലോ എകെജി സെന്ററല്ലേ, മുന്നണി ഉണ്ടാവും പാര്‍ട്ടി ഉണ്ടാകില്ല', സിപി‌എമ്മുകാരുടെ ഫോണ്‍ വിളി വൈറലാകുന്നു

കോഴിക്കോട്: സിപിഎമ്മിലെ മലബാര്‍ കലാപത്തിലെ പ്രധാന കേന്ദ്രങ്ങളിലൊന്നായ കുറ്റിയാടിയിലെ സിപിഎമ്മുകാര്‍ തിരുവനന്തപുരം എകെജി സെന്ററിലേക്ക് ഫോണ്‍ വിളിച്ചത് വൈറലാകുന്നു. സിപിഎം സെക്രട്ടറി വിജയരാഘവനെ അന്വേഷിച്ചാണ് പ്രവര്‍ത്തകര്‍ ഫോണ്‍ വിളിക്കുന്നത് എന്നാണ് വ്യാപകമായി പ്രചരിക്കുന്ന ശബ്ദ സന്ദേശത്തിലുള്ളത്.

വിജയരാഘവനില്ലെന്ന് പറഞ്ഞ് ഫോണ്‍ എടുത്ത ആള്‍ നല്‍കുന്ന വിശദീകരണമൊന്നും സിപിഎമ്മുകാര്‍ക്ക് ദഹിക്കുന്നില്ല. കൂത്തുപറമ്ബില്‍ കഴിഞ്ഞ തവണ ശൈലജ ടീച്ചര്‍ ജയിച്ച സീറ്റില്‍ ഇത്തവണ ഇടതു മുന്നണി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്, കഴിഞ്ഞ തവണ ശൈലജ ടീച്ചര്‍ക്കെതിരെ മത്സരിച്ച കെ.പി. മോഹനനാണെന്നും അതിനേക്കാള്‍ വലിയ പ്രശ്‌നമൊന്നും കുറ്റ്യാടി യില്‍ ഇല്ലല്ലോ എന്നുമാണ് എകെജി സെന്ററില്‍ നിന്ന് ലഭിക്കുന്ന മറുപടി.എന്നാല്‍ കുറ്റ്യാടിയില്‍ അതിനേക്കാള്‍ വലിയ പ്രശ്‌നമാണെന്നും കുറ്റ്യാടിയില്‍ പാര്‍ട്ടിയുണ്ടാവില്ലെന്നും അണികള്‍ മറുപടി പറയുന്നു.

കുറ്റ്യാടിയില്‍ മുന്നണിയില്ല സിപിഎം മാത്രമാണുള്ളത്. മുന്നണി വേണ്ടേ എന്ന ചോദ്യത്തിന് പാര്‍ട്ടി വേണ്ടേ മുന്നണി മതിയോ എന്നാണ് സഖാക്കള്‍ തിരിച്ച്‌ ചോദിക്കുന്നത്. എല്‍ഡിഎഫ് എന്നു പറഞ്ഞാല്‍ സിപിഎം മാത്രമല്ലല്ലോ എന്ന് വിശദീകരിക്കുമ്ബോള്‍ കുറ്റ്യാടിയില്‍ സിപിഎം മാത്രമാണ് ഉള്ളതെന്ന് സിപിഎമ്മുകാര്‍ മറുപടി പറയുന്നു. എല്ലാ കാലത്തും സിപിഎമ്മിന് മത്സരിക്കാനാകില്ലെന്നും മുന്നണി മര്യാദ പാലിക്കണമല്ലോ എന്ന മറുപടിക്ക് മുന്നണി ഉണ്ടാകും പക്ഷേ പാര്‍ട്ടി ഉണ്ടാകില്ലെന്നാണ് അണികള്‍ കൊടുക്കുന്ന ചുട്ട മറുപടി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog