കളമറിഞ്ഞ് കരുനീക്കാന്‍ ബിജെപി; കെ സുരേന്ദ്രനും സുരേഷ് ഗോപിയും പട്ടികയില്‍, നേമത്ത് കുമ്മനം ഉറപ്പില്ല

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തിരുവനന്തപുരം: എതിരാളികളാരെന്ന് അറിഞ്ഞു മതി സ്ഥാനാര്‍ത്ഥി പ്രഖ്യാപനമെന്ന ധാരണയില്‍ ബിജെപി. പ്രതീക്ഷ ഏറെയുള്ള മണ്ഡലങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആരെന്ന് അറിഞ്ഞ ശേഷം സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാനാണ് ബിജെപി നേതൃത്വം ഒരുങ്ങുന്നത്. വട്ടിയൂര്‍കാവിലും ബിജെപി സിറ്റിംഗ് സീറ്റായ നേമത്തും സര്‍ജിക്കല്‍ സ്ട്രൈക്കിന് കോണ്‍ഗ്രസ് കോപ്പുകൂട്ടുന്നു എന്ന വാര്‍ത്തകള്‍ സജീവമായി നിലനില്‍ക്കുന്നുണ്ട്. നേമത്ത് കോണ്‍ഗ്രസിന് കരുത്തനായ സ്ഥാനാര്‍ത്ഥി എത്തിയാല്‍ കുമ്മനത്തെ മറ്റൊരു മണ്ഡലത്തിലേക്ക് മാറ്റണോ എന്ന കാര്യത്തിലടക്കം ആലോചനയും നിലവിലുണ്ട്.

വിജയസാധ്യത കല്‍പ്പിക്കപ്പെടുന്ന മണ്ഡലത്തില്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും മത്സരത്തിനുണ്ടാകുമെന്നാണ് വിവരംഎ പ്ലസ് സീറ്റില്‍ അതും തൃശ്ശൂരില്‍ തന്നെ മത്സരത്തിനിറങ്ങണമെന്ന ആവശ്യം സുരേഷ് ഗോപിക്ക് മുന്നില്‍ കേന്ദ്ര നേതൃത്വം ശക്തമായി ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ അഭിപ്രായ വ്യത്യാസം തുടരുകയുമാണ്.

നേമം വട്ടിയൂര്‍കാവ് കഴക്കൂട്ടം കോന്നി മഞ്ചേശ്വരം തിരുവനന്തപുരം സെന്‍ട്രല്‍ എന്നിവിടങ്ങളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം കരുതലോടെ മാത്രമെ ഉണ്ടാകു എന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. തെരഞ്ഞെടുപ്പ് സാഹചര്യവും സ്ഥാനാര്‍ത്ഥി സാധ്യതകളും തൃശ്ശൂരില്‍ ചേരുന്ന തെരഞ്ഞെടുപ്പ് കമ്മിറ്റി വിശദമായി ചര്‍ച്ച ചെയ്യുകയാണ്. മണ്ഡലത്തില്‍ ഒന്ന് മുതല്‍ മൂന്ന് പേരടങ്ങുന്ന പാനലിനാകും രൂപം നല്‍കുക. അതിന് ശേഷം പട്ടികയുമായി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ ദില്ലിക്ക് തിരിക്കും. പാര്‍ലമെന്ററി ബോര്‍ഡ് യോഗം ചേര്‍ന്ന് രണ്ട് ദിവസത്തിനകം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha