മമ്മൂട്ടിയോ മോഹന്‍ലാലോ ഏറ്റവും മികച്ചത് ? ക്ലീഷേ ചോദ്യത്തെക്കുറിച്ച്‌ നിഖില വിമല്‍ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 19 March 2021

മമ്മൂട്ടിയോ മോഹന്‍ലാലോ ഏറ്റവും മികച്ചത് ? ക്ലീഷേ ചോദ്യത്തെക്കുറിച്ച്‌ നിഖില വിമല്‍

യുവ നിരയില്‍ ഏറെ ശ്രദ്ധേയയായി നില്‍ക്കുന്ന നായിക മുഖമാണ് നിഖില വിമല്‍. സത്യന്‍ അന്തിക്കാടിന്റെ 'ഭാഗ്യദേവത' എന്ന സിനിമയില്‍ ജയറാമിന്റെ കൊച്ചനുജത്തി വേഷം ചെയ്തു പ്രേക്ഷക മനസ്സില്‍ ഇടം നേടിയ നിഖില വിമല്‍ ആദ്യമായി നായികയായി അഭിനയിച്ചത് ദിലീപ് നായകനായ 'ലവ് 24' എന്ന സിനിമയിലാണ്. തുടര്‍ന്നങ്ങോട്ട് മികച്ച സിനിമകള്‍ ലഭിച്ചു തുടങ്ങിയ നിഖില വിമല്‍ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ 'പ്രീസ്റ്റ്' എന്ന സിനിമയിലും ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. സിനിമയില്‍ വന്ന ശേഷം താന്‍ കേട്ട ക്ലീഷേ ചോദ്യങ്ങളെക്കുറിച്ചും, ലോക് ഡൗണ്‍ സമയം നല്‍കിയ അനുഭവത്തെക്കുറിച്ചും തുറന്നു സംസാരിക്കുകയാണ് താരം.

നിഖില വിമലിന്റെ വാക്കുകള്‍

'ജീവിതത്തില്‍ ഒന്നും പ്രതീക്ഷിക്കരുത് എന്ന് പഠിപ്പിച്ച ലോക് ഡൗണ്‍ സമയം ഒരിക്കലും മറക്കാന്‍ കഴിയില്ല.ഞാനും ചേച്ചിയും അമ്മയും അച്ഛനുമൊക്കെ ഒന്നിച്ചിരുന്ന സമയമായിരുന്നു അത്. ലോക് ഡൗണ്‍ വന്നു ഏകദേശം മൂന്ന്‍ മാസങ്ങള്‍ കഴിഞ്ഞാണ് അച്ഛന്‍ ഞങ്ങളെ വിട്ടു പോയത്. അതിനു മുന്‍പ് സിനിമയുടെ തിരക്കൊക്കെ കാരണം എനിക്ക് അച്ഛനുമായി കൂടുതല്‍ നേരം ടൈം സ്പെന്‍ഡ് ചെയ്യാന്‍ കഴിഞ്ഞില്ല. പക്ഷേ കോവിഡ് തുടങ്ങിയ സമയത്ത് വീട്ടിലെത്തിയതിനാല്‍ എനിക്ക് ആ സമയമൊക്കെ അച്ഛനുമായി ഇരിക്കാന്‍ കഴിഞ്ഞു.

സിനിമയില്‍ വന്ന ശേഷം ക്ലീഷേ ചോദ്യങ്ങള്‍ ഒരുപാട് നേരിട്ടുണ്ട് ഞാന്‍. സൂപ്പര്‍ താരങ്ങളുമായി അഭിനയിച്ചതിന്റെ എക്സിപീരിയന്‍സ് പറയാമോ? മമ്മൂട്ടി മോഹന്‍ലാല്‍ ഇവരില്‍ ആരാണ് മികച്ചത്? തുടങ്ങിയ ക്ലീഷേ ചോദ്യങ്ങള്‍ക്ക് മറുപടി പറയുക എന്നത് എനിക്ക് ബുദ്ധിമുട്ടേറിയ കാര്യമാണ്'. നിഖില വിമല്‍ പറയുന്നു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog