രാജശേഖരന്‍ നായര്‍ കോടീശ്വരന്‍, ശിവകുമാറിന് 67ലക്ഷത്തിന്റെ സ്വത്ത്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ഉദയസമുദ്ര രാജശേഖരന്‍നായരാണ് ജില്ലയില്‍ ഇന്നലെ പത്രിക സമര്‍പ്പിച്ചവരില്‍ കോടീശ്വരന്‍. സത്യവാങ്മൂലത്തില്‍ 21.76 കോടിയുടെ നിക്ഷേപവും ആസ്തിയായി 6.51 കോടി സ്വന്തം പേരിലും ഭാര്യയുടെ പേരില്‍ 22.28 കോടിയുടെ നിക്ഷേപവും 13.66 കോടിയുടെ ആസ്തിയുമുണ്ട്. രണ്ടുപേരുടെയും കൈവശം 15,000 രൂപയുണ്ട്. 60 ലക്ഷം രൂപ വായ്പാബാദ്ധ്യതയുമുണ്ട്. ഹോട്ടല്‍ നടത്തിപ്പുള്‍പ്പെടെ ബിസിനസുണ്ട്.

വി.വി. രാജേഷ്

വട്ടിയൂര്‍ക്കാവില്‍ മത്സരിക്കുന്ന ബി.ജെ.പി ജില്ലാപ്രസിഡന്റും അഭിഭാഷകനുമായ വി.വി. രാജേഷിന് കൈവശം 10,​000രൂപയും ഭാര്യയുടെ പേരില്‍ 11.84ലക്ഷം രൂപയുടെ നിക്ഷേപവും സ്വന്തം പേരില്‍ 43,​601രൂപ നിക്ഷേപവുമുണ്ട്. വഞ്ചിയൂരില്‍ 24 ലക്ഷത്തിന്റെ വീടുമുണ്ട്.ജെ.ആര്‍. പത്മകുമാര്‍

നെടുമങ്ങാടിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും അഭിഭാഷകനുമായ ജെ.ആര്‍. പത്മകുമാറിന് കൈവശം 15,​000 രൂപയും 2 കോടിയോളം വിലമതിക്കുന്ന കുടുംബസ്വത്തുമുണ്ട്. മ്യൂസിയം,​തമ്ബാനൂര്‍,കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനുകളിലായി സമരവുമായി ബന്ധപ്പെട്ട് കേസുകളുമുണ്ട്.

വി.എസ്. ശിവകുമാര്‍

തിരുവനന്തപുരത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി മുന്‍മന്ത്രി വി.എസ്. ശിവകുമാറിന് കൈവശം 15,​000 രൂപയും സ്വന്തം പേരില്‍ 37.23 ലക്ഷവും ഭാര്യയുടെ പേരില്‍ 48.70 ലക്ഷവും കൂടാതെ 67.95 ലക്ഷത്തിന്റെ ആസ്‌തിയുമുണ്ട്.

ബി.ആര്‍.മുഹമ്മദ് ഷഫീര്‍

വര്‍ക്കലയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ബി.ആര്‍. മുഹമ്മദ് ഷഫീറിന് കൈയില്‍ 10,​500 രൂപയും 1.41 ലക്ഷത്തിന്റെ സ്വന്തം നിക്ഷേപവും സ്വര്‍ണവും പണവുമായി ഭാര്യയുടെ പേരില്‍ 10 ലക്ഷവുമുണ്ട്. കൂടാതെ 12.42 ലക്ഷത്തിന്റെ മറ്റ് ആസ്‌തിയുമുണ്ട്.

പി.എസ്.പ്രശാന്ത്

നെടുമങ്ങാടിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പ്രശാന്തിന് ആര്യനാട് പൊലീസ് സ്റ്റേഷനില്‍ കേസുണ്ട്. 25000 രൂപ കൈവശമുണ്ട്. 1.79 ലക്ഷം സ്വന്തം പേരിലും 7.5 ലക്ഷത്തിന്റെ സ്വത്ത് ഭാര്യയുടെ പേരിലുമുണ്ട്.

അല്‍സജിത റസല്‍

പാറശാലയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അല്‍സജിത റസലിന് 30 ലക്ഷത്തിന്റെയും ഭര്‍ത്താവിന് 75 ലക്ഷത്തിന്റെയും ബാദ്ധ്യതയുണ്ട്. കൈവശം 5000 രൂപയുണ്ട്. ഭര്‍ത്താവിന് 1.5 കോടിയുടെ ആസ്തിയുണ്ട്. 30 പവന്റെ സ്വര്‍ണമുള്‍പ്പെടെ 12 ലക്ഷത്തിന്റെ നിക്ഷേപവുമുണ്ട്.

ഡോ.എസ്.എസ്.ലാല്‍

കഴക്കൂട്ടത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡോ.എസ്.എസ്. ലാലിനും ഭാര്യയ്ക്കും അമേരിക്കയില്‍ 4.5 കോടിയോളം വിലമതിക്കുന്ന വീടും സ്വത്തുവകകളുമുണ്ട്. 50,​000 രൂപ കൈവശമുണ്ട്. 34.25 ലക്ഷം നിക്ഷേപം സ്വന്തം പേരിലും 44.41 ലക്ഷം ഭാര്യയുടെ പേരിലുമുണ്ട്. കൂടാതെ 1.10 കോടി വിലമതിക്കുന്ന സ്വന്ത് വകകളുമുണ്ടെന്ന് സത്യവാങ്മൂലത്തില്‍ അറിയിച്ചു. കൂടാതെ മക്കളുടെ പേരില്‍ 28 ലക്ഷം രൂപ നിക്ഷേപമുണ്ട്. ഭാര്യയുടെ കൈവശം 150 ഡോളറുണ്ടെന്നാണ് കാണിച്ചിരിക്കുന്നത്.

ആര്‍. ശ്രീധരന്‍

ആറ്റിങ്ങലിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്‍. ശ്രീധരന് കൈവശം 6000 രൂപയുണ്ട്. 1.76 ലക്ഷം സ്വന്തം പേരിലും ഭാര്യയുടെ പേരില്‍ 1.99 ലക്ഷത്തിന്റെയും നിക്ഷേപം. സ്വന്തം പേരില്‍ 8 ലക്ഷവും ഭാര്യയുടെ പേരില്‍ 10 ലക്ഷത്തിന്റെയും ആസ്തിയുമുണ്ട്.

ജി.സ്റ്റീഫന്‍

അരുവിക്കരയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ജി. സ്റ്റീഫന് കൈവശം 12,​000 രൂപ, അഭിഭാഷകനാണ്. ബാങ്കിലും ബോണ്ട് നിക്ഷപങ്ങളമമായി 10.24 ലക്ഷവും ഭാര്യയുടെ പേരില്‍ 5.81 ലക്ഷവും മകളുടെ പേരില്‍ 4.12 ലക്ഷവുമുണ്ട്. 15 ലക്ഷത്തിന്റെ ഭൂമിയുമുണ്ട്. അഞ്ച് ലക്ഷം രൂപയുടെ വായ്പാ ബാദ്ധ്യതയുമുണ്ടെന്ന് സത്യവാങ്മൂലത്തില്‍ അറിയിച്ചു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha